ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് വേണുനാഗവള്ളി. അഭിനേതാവ്, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി നിരവധി മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള വേണു സ്വന്തം ജീവിതത്തിൽ പക്ഷേ പരാജയമായി മാറിയിരുന്നെന്ന് നിർമ്മാതാവ് കെ ജി നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണുനാഗവള്ളിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
പ്രൊഡ്യൂസറായിരുന്ന കെ.അർ.ജിയുടെ മകനെ ലൊക്കേഷനിൽ വച്ച് വേണു തല്ലിയിരുന്നു. അന്ന് മുതലാണ് വേണുവിന് സിനിമകൾ കുറഞ്ഞത്. മോഹൻലാൽ, മുരളി എന്നിവർ പ്രധാന കഥാപാത്രമായെത്തിയ സിനിമയായിരുന്നു ലാൽസലാം. സിനിമയുടെ ചിത്രീകരണ സമയത്ത് കെ. വി തോമസ് മരിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു.
ആ സീനിൽ ആംബുലൻസ് വേണം. കുറെ നേരം വേണു നോക്കിയിട്ടും പ്രെഡ്യൂസർമാരെ ഒന്നും കണ്ടില്ല. ആ സമയത്താണ് കെ.അർ.ജിയുടെ മകൻ ലോക്കേഷനിലെത്തിയത്. നിന്റെ സിനിമയല്ലെ എന്ന് ചോദിച്ച് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വെച്ച് അയാളെ വേണു അടിക്കുകയായിരുന്നു. ഇത് പിന്നീട് സിനിമ ലോക്കേഷനുകളിൽ ചർച്ചയായി മാറി.
സംവിധായകനായി മാറിയാൽ വേണുവിൻ്റെ സ്വഭാവം മാറുമെന്ന് പല തവണ കെ.അർ.ജി പറഞ്ഞിട്ടുള്ളതാണ്. വേണുവാണ് സിനിമ ഡയറക്ട് ചെയ്യുന്നതെങ്കിൽ തങ്ങൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞതാണ് എന്നിട്ടും സിനിമ വേണുവിനെ ഏൽപ്പിക്കുകയായിരുന്നു.
Read more
ആ ഒരു സംഭവത്തിന് ശേഷം വേണുവിന് പിന്നെ ആരും സിനിമ നൽകാതെ ആകുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിധി വരെ വേണു നാഗവള്ളി എന്ന വ്യക്തി നശിക്കാനിടയായത് അദ്ദേഹത്തിന്റെ സ്വഭാവം ഒന്ന് കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.