മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് മനസ്സ് തുറന്ന് നിർമ്മാതാവ് മാനോജ് രാംസിങ്ങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം സിനിമകളുടെ എണ്ണം കൂടുന്നു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും ചിത്രങ്ങളുടെ ആവശ്യം മലയാള സിനിമ രംഗത്തിനില്ല. സിനിമകൾ കൂടുന്നതുകൊണ്ട് തന്നെ ആളുകൾക്ക് കാണാനുള്ള താൽപര്യം കുറയും. ഇത് നിർമ്മാതാവിനെ നഷ്ടത്തിലെത്തിക്കും. ലോക് ഡൗൺ വന്നതോടെ ഒടിടിയുടെ പ്രാധാന്യം കൂടിയതും മറ്റൊരു കാരണമാണ്. കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുന്ന സിനിമകളെ ഒടിടി എടുക്കുകയുള്ളു.
അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ തിയേറ്ററിൽ നിന്ന് മാറുമ്പോൾ ഒടിടിയിൽ വരും മിക്ക പ്രേക്ഷകരും അങ്ങനെയാണ് സിനിമ കണുന്നത്. ഒരു നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ നിർമ്മാണ ചിലവ് ഏകദേശം ഒരുകോടി രൂപയാണെങ്കിൽ തിയേറ്ററിൽ ആ സിനിമ റീലിസ് ചെയ്യുമ്പോൾ ഇരട്ടി ചിലവ് വരും. സ്ട്രീബ്യൂഷനും പ്രിന്റും എല്ലാം ചേർത്ത് അറുപത് എൺപത് ലക്ഷം രൂപ വീണ്ടും ചിലവാക്കണം.
നല്ല കണ്ടെൻ്‍റ് ആണെങ്കിൽ അതിന് പണം ലഭിക്കും, അല്ലാത്തതിന് നഷ്ടം സംഭവിക്കും. നല്ല കണ്ടെൻ്റ് അല്ലെങ്കിൽ ആ സിനിമ തിയേറ്റിറിൽ നിന്ന് പിൻതള്ളപ്പെടുകയും ചെയ്യും. സിനിമകളുടെ എണ്ണം കുറയുമ്പോൾ ആളുകളുടെ എണ്ണം വർധിക്കും അപ്പോൾ നല്ല കണ്ടെൻ്‍റുകൾ കൂടുതൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.