'ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട..!'

നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രമായിരുന്നു മിന്നാമിനുങ്ങ്. സാധാരണക്കാരന്റെ ജീവിതം അതുപോലെ പകർത്തിയ ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

ഒരു അവാർ‍‍ഡ് ചിത്രം എടുക്കണമെന്ന ആ​ഗ്രഹത്തിന് പിന്നാലെയാണ് മിന്നാമിനുങ്ങ് എന്ന ചിത്രമെടുത്തത്. വളരെ പെട്ടന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. വെറും 15 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്ത് തീർത്തത്. സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ സംവിധായകൻ തന്നോട് പറഞ്ഞതാണ് ആ കഥാപാത്രം മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്ന് അന്ന് താനാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഫ്രീ ആയിട്ട് വന്ന് അവർ അഭിനയിച്ചാലോ എന്ന് തമാശ രൂപേണ സംവിധായകൻ പറഞ്ഞപ്പോഴും വേണ്ട എന്ന് താനാണ് പറഞ്ഞത്.

ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട. ഒന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല. വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്.

രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയുന്നയാളാണ് അവർ അഭിനയിക്കുന്ന രീതി ഭാവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാൾ വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെകൊണ്ട് ചെയ്യിപ്പിച്ചത്. അത് വിജയമായി മാറുകയും ചെയ്തു.

താൻ ആ കഥയെഴുതിയപ്പോൾ എന്ത് ഫീലാണോ അനുഭവിച്ചത് അത് സുരഭി അഭിനയിച്ചപ്പോഴും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങ് റീലീസായി അധികം വെെകാതെ ഏകദ്ദേശം അതേ കഥയിലിറങ്ങിയ മ‍ഞ്ജു വാര്യർ ചിത്രമായിരുന്നു ഉദ്ദാഹരണം സുജാതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു