മാധ്യമങ്ങള്‍ ഇത് കച്ചവടമാക്കുകയാണ്, സത്രീയെ ബ്രാന്‍ഡ് ചെയ്യുകയാണ്; വിമര്‍ശനങ്ങളോട് രവീന്ദര്‍ ചന്ദ്രശേഖറും മഹാലക്ഷ്മിയും

വിവാഹശേഷം ഉണ്ടായ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും. പണത്തിനായി ഹാലക്ഷ്മി രവീന്ദറെ വിവാഹം ചെയ്തു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇവരുടെ വിവാഹച്ചിത്രങ്ങള്‍ക്ക് താഴെ എത്തിയത്. പണത്തിന് വേണ്ടി പോകുന്ന സ്ത്രീകള്‍ക്ക് അവര്‍ക്ക് വേണ്ട പോലുള്ള പുരുഷനെ കൂടി നോക്കിക്കൂടെ എന്നാണ് രവീന്ദര്‍ ചോദിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇതു പോലെ ധാരാളം സ്ത്രീകള്‍ ഉണ്ട്. എന്നാല്‍ അത് സമ്മതിച്ച് തരാന്‍ ആണുങ്ങള്‍ ഇല്ലാത്തതാണ്. എന്താണെന്ന് വച്ചാല്‍, നമ്മള്‍ അവരെ ബ്രാന്റ് ചെയ്യും. പണത്തിനാണ് അവര്‍ പോകുന്നത്, അവര്‍ക്ക് അതാണ് വേണ്ടത്, ഇതാണ് വേണ്ടത് അങ്ങനെ.. പണമാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുന്ന സ്ത്രിക്ക്, അവര്‍ക്ക് വേണ്ട പോലുള്ള പുരുഷനെ കൂടി തിരഞ്ഞെടുത്തു കൂടെ.

ഇത് പറയുന്ന നമ്മള്‍ തന്നെ അത് ചിന്തിക്കണം. നമ്മള്‍ ചെയ്യുന്നത് ആ സ്ത്രീയെ ബ്രാന്‍ഡ് ചെയ്യലാണ് എന്നാണ് ബിഹൈന്‍ഡ്വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ രവീന്ദര്‍ ചന്ദ്രശേഖര്‍ പറയുന്നത്. തന്റെ ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആരോഗ്യമാണ് പ്രധാനം എന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം.

മഹാലക്ഷ്മിയുടേത് രണ്ടാം വിവാഹം ആണെന്ന് മാത്രം പറയുന്നതിന് പകരം, തന്റേതും രണ്ടാം വിവാഹമാണെന്ന് തമ്പ്‌നെയിലില്‍ പറയൂ. മാധ്യമങ്ങള്‍ കച്ചവടമാകുന്നത് മാത്രം പറയുകയാണ് എന്ന വിമര്‍ശനവും ഇരുവരും ഉന്നയിച്ചു. തങ്ങളുടേത് ‘അറേഞ്ജ്ഡ് ലൗ മാരേജ്’ ആണെന്നും ഇരുവരും പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് ആണ് ചന്ദ്രശേഖറും മഹാലക്ഷ്മിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. തിരുപ്പതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. നടിക്ക് പുറമെ അവതാരക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍.