'പകൽപ്പൂരത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകൻ തല കറങ്ങി വീണു, കുളത്തിൽ ഇറങ്ങില്ലെന്ന വാശിയിൽ ഗീതു മോഹൻദാസ്'; അനുഭവം പങ്കുവെച്ച് നിർമ്മാതാവ്

അനില്‍ ബാബു സംവിധാനം ചെയ്ത് മുകേഷും ഗീതു മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പകല്‍പ്പൂരം. ഹൊററും കോമഡിയും ഒരുപോലെ സമന്വയിപ്പിച്ച ചിത്രം നിർമ്മിച്ചത് സന്തോഷ് ദാമോദരന്‍ ആയിരുന്നു പകല്‍പ്പൂരം നിര്‍മ്മിച്ചത്. ഇപ്പോഴിതാ പകല്‍പ്പൂരത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെച്ച് സന്തോഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

പകൽ പൂരത്തിന് മുൻപ് താൻ മറ്റൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷെ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ അത് നീട്ടിവെക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് അനില്‍ മുരളി  രാജന്‍ കിരിയത്തിനെ പരിചയപ്പെടുന്നത്. രാജന്‍ ആണ് പകല്‍പ്പൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍  തനിക്കും ഇഷ്ടപ്പെട്ടു അങ്ങനെയാണ് അ ചിത്രം ചെയ്യാൻ തീരുമാനിക്കുന്നത്.

പകൽപൂരം എന്ന സിനിമ സമ്മാനിച്ചത് നല്ല ഓര്‍മ്മകളാണ്. ചിത്രത്തിൽ കോമഡി കെെകാര്യം ച ചെയ്യാന്‍ പറ്റുന്ന താരങ്ങളായിരുന്നു. ഏറ്റവും എടുത്തു പറയേണ്ട കാര്യം ചിത്രത്തിലെ തവളയാണ്. ആ സിനിമയില്‍ തവള വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിജിഐ ഒന്നുമായിരുന്നില്ല. ഒറിജിനല്‍ തവളയായിരുന്നു. ഷൂട്ടിങ്ങിനായി ആലപ്പുഴയില്‍ നിന്നും ആറേഴ് തവളകളെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അതിനെയൊക്കെ കയ്യില്‍ എടുത്ത് ജഗതിച്ചേട്ടന്‍ അതിലൂടെ നടക്കും.

ഷൂട്ടിങ്ങിനിടയിൽ ഗീതു മോഹന്‍ദാസ് കരഞ്ഞൊരു അനുഭവമുണ്ട്. അവിടെ ഒരു കുളമുണ്ട്. അമ്പലത്തിനോട് ചേര്‍ന്നിട്ട്. രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. ഫുള്‍ ലൈറ്റപ്പ് ചെയ്തിട്ടാണ് ഷൂട്ട്. കുളത്തില്‍ മുങ്ങിയിട്ട് പൊന്തുന്നതാണ് ഷോട്ട്. നല്ല തണുപ്പായിരുന്നു. ലൈറ്റപ്പ് ചെയ്തു നോക്കിയപ്പോഴാണ് കുളം നിറച്ച് പാമ്പുകളാണെന്ന് കാണുന്നത്. തനിക്ക് ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് അന്ന് രാത്രി മുഴുവന്‍ ഗീതു കരച്ചിലായിരുന്നു. അവസാനം ആ കുട്ടി ഇറങ്ങുകയായിരുന്നു.ഗീതു മോഹന്‍ദാസ് നല്ല ഡേഡിക്കേറ്റഡ് ആയ നടിയാണ്.

ഹൊറര്‍ ഹ്യൂമര്‍ സാധാരണ വരാത്തതാണ്. അങ്ങനെ സംവിധായകന്‍ അനില്‍ ബാബുവിനെ വരുത്തി. അനില്‍ തന്നെയാണ് എല്ലാവരേയും വിക്കുന്നതൊക്കെ. മുകേഷ് വരുന്നു, മറ്റ് താരങ്ങളൊയൊക്കെ റെഡിയാക്കി. പ്രധാനപ്പെട്ടൊരു വേഷം ചെയ്യേണ്ടത് അമ്പിളി ചേട്ടനായിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. കിട്ടുമോ ഇല്ലയോ എന്ന് സംശയമുണ്ടായിരുന്ന ഡേറ്റ് അദ്ദേഹത്തിന്റെ മാത്രമായിരുന്നു.

പിന്നെ തെങ്കാശിയില്‍ പോയി ലൊക്കേഷനൊക്കെ നോക്കി. പത്താം ദിവസം ഷൂട്ട് തുടങ്ങി. നായിക ഒരു പ്രശ്‌നമായി. കുറേ നടന്നിട്ടാണ് ഗീതുവിലേക്ക് എത്തുന്നത്. കഥ കേള്‍ക്കുമ്പോള്‍ നിസാരം എന്ന് തോന്നിയെങ്കിലും അത് വലിയൊരു പ്രൊഡക്ഷന്‍ ആയിരുന്നു.രാത്രിയും പകലും ഷൂട്ടുണ്ടായിരുന്നു. നാല്‍പ്പത്തിയഞ്ച് ദിവസമെങ്ങാനും ഷൂട്ടുണ്ടായിരുന്നു. സംവിധായകന്‍ തന്നെ മുപ്പതാം ദിവസം തലകറങ്ങി വീണു. ഉറക്കമില്ലാതെ ഷൂട്ട് ചെയ്യുകയായിരുന്നു. രവീന്ദ്രന്‍ മാസ്റ്ററായിരുന്നു മ്യൂസിക് ചെയ്തത് എന്നും അദ്ദേഹം പറയുന്നു

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ