നാരദനിൽ ഉണ്ടായത് 5 കോടി നഷ്ടം, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്ന നിർമ്മാതാക്കളുണ്ട്: സന്തോഷ്. ടി. കുരുവിള

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ സിനിമകളുടെ ഭാഗമായുണ്ടായ നഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കുരുവിള. മോഹൻലാൽ നായകനായ ‘നീരാളി’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും നഷ്ടമുണ്ടായാൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് നിർമ്മാതാവാണെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

“ഒരു സിനിമയ്ക്ക് വേണ്ടി പ്ലാൻ ചെയ്തതിൽ നിന്നും ബഡ്ജറ്റ് എപ്പോഴും മാറികൊണ്ടിരിക്കാറുണ്ട്. ടാ തടിയാ എന്ന സിനിമ പ്ലാൻ ചെയ്ത ബഡ്ജറ്റിൽ തന്ന എന്നിന്നും. എന്നാൽ മായാനദി 20 % ബഡ്ജറ്റ് കൂടുകയാണുണ്ടായത്. അത്രയും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. മഹേഷിന്റെ പ്രതികാരത്തിൽ 6% മാത്രമേ കൂടിയൊളളൂ.

പ്രിയദർശന്റെ നിമിർ പ്ലാൻ ചെയ്ത ബഡ്ജറ്റിനെക്കാൾ 20 ലക്ഷം കുറഞ്ഞാണ് വന്നത്. വേറെ വരുമാനമില്ലാത്ത സാധാരണക്കാരനായ നിർമ്മാതാവിന് ബഡ്ജറ്റ് ഇരട്ടിയാവുന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നീരാളി വലിയ നഷ്ടമുണ്ടാക്കിയ സിനിമയാണ്. അതിന്റെ റൈറ്റ് ഒരു തമിഴനാണ് വിറ്റത്. ഒന്നരകോടി രൂപയാണ് പറഞ്ഞുറപ്പിച്ചത്.

50 ലക്ഷം രൂപ അഡ്വാൻസ് കൂടി തന്നു. എന്നാൽ സിനിമ ഇറങ്ങി വലിയ ചലനം ഉണ്ടാക്കാതെയിരുന്നപ്പോൾ ബാക്കി പൈസ തരാൻ പുള്ളിക്ക് കഴിഞ്ഞില്ല. പിന്നെയാണ് ബാക്കി പൈസ തരാൻ നിവൃത്തിയില്ല, താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് അയാൾ എന്നെ വിളിക്കുന്നത്. അവസാനം ബാക്കി തുക വാങ്ങാതെ അയാൾക്ക് ഞാനത് കൊടുത്തു.

ഒരു ​ഗതിയുമില്ലാത്ത നിർമാതാക്കളുണ്ട്, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്നവരുണ്ട്, ആ ​ഗതി സംവിധായകർക്കില്ല, നിർമാതാക്കൾക്ക് മാത്രമേയുള്ളൂ, നിർമാതാക്കളുടെ സംഘടന നഷ്ടത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്, പക്ഷേ പുതിയ ആളുകൾ അതൊന്നും മനസിലാക്കുന്നില്ല.

നാരദൻ എന്ന സിനിമയിൽ എനിക്ക് 5 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. ചാനലുകൾക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാർ എടുത്തില്ല. എന്നെ സംബന്ധിച്ച് ഞാൻ ഈ നഷ്ടത്തെ വലിയ രീതിയിൽ കാണുന്നില്ല.

എന്റെ കയ്യിൽ ഒരുപാട് പൈസ ഉണ്ടായിട്ടല്ല. ഇൻഡസ്ട്രിയിൽ എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കണം എന്ന തോന്നലുകൊണ്ടാണ് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നത്. എല്ലാവർക്കും ഇതല്ല അവസ്ഥ. 90% സിനിമ പൂർത്തിയാക്കി ബാക്കി ചെയ്യാൻ പണം കടം ചോദിച്ച് വരുന്നവരുണ്ട്. എന്നാൽ ആ പത്ത് ശതമാനം മുടക്കുമുതൽ പോലും ഇത്തരം സിനിമകൾക്ക് തിരിച്ചുകിട്ടാറില്ല.” ദി ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള നഷ്ടങ്ങളെ കുറിച്ച് പറഞ്ഞത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി