റേഡിയോ എന്ന സിനിമ പരാജയപ്പെടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നിർമാതാവ് എസ് സി പിള്ള. അഡ്വാൻസ് വാങ്ങി സിനിമ ചെയ്യാമെന്ന് ഏറ്റ താരങ്ങൾ പിൻമാറിയതാണ് സിനിമ പരാജയപ്പെടാൻ കാരണമെന്നാണ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എസ് സി പിള്ള പറയുന്നത്. നവാഗതനായ ഉമർ മുഹമ്മദ് എന്നൊരാളാണ് സിനിമ സംവിധാനം ചെയ്ത ചിത്രമായിരുന്നു റേഡിയോ. ചിത്രത്തിലഭിനയിക്കാൻ ലാലും ഭാമയും ഏറ്റതോടെയാണ് താൻ സിനിമ നിർമ്മിക്കാൻ വരുന്നത്.
എറണാകുളത്ത് ഭാമയുള്ള സ്ഥലത്ത് ചെന്നാണ് അഡ്വാൻസ് നൽകിയത്. പിന്നീട് പണം വാങ്ങിച്ച്ക്കോള്ളാം എന്ന് പറഞ്ഞത് കൊണ്ട് ലാലിന് പണം കൊടുത്തില്ല. രണ്ടാഴ്ച കഴിഞ്ഞ് സ്ക്രിപ്റ്റും എല്ലാം റെഡിയായി പടം തുടങ്ങി. പിന്നെ സംവിധായകൻ പറയുന്നു ലാൽ തന്റെ പടത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞെന്ന്. ആരോ പറഞ്ഞു തിരിച്ചതാണ്. കുറച്ച് കഴിഞ്ഞപ്പോൾ ഭാമയും വിളിച്ചു പറഞ്ഞു പൈസ തിരിച്ചു തരാം അഭിനയിക്കുന്നില്ലെന്ന്. ലാൽ എന്തോ വിളിച്ചു പറഞ്ഞതാണ് എന്നാണ് എല്ലാരും പറഞ്ഞത്.
അങ്ങനെ രണ്ടു പേരും പോയി, പക്ഷേ പടം താൻ വിട്ടില്ല. വേറെ ആൾക്കാരെ വച്ച് ചെയ്തു. പൊളിഞ്ഞു. ലാലിന് പകരം നിഷാൻ വന്നു. പിന്നെ ഇനിയയും സരയുവും മറ്റു കഥാപത്രങ്ങളായി. നേരത്തെ അഡ്വാൻസ് കൊടുത്ത മണിയൻ പിള്ള രാജുവൊക്കെ സിനിമയിൽ ഉണ്ടായിരുന്നു. ഒന്നരക്കോടിയോളം ചെലവാക്കിയിട്ട് അഞ്ച് ലക്ഷം രൂപയാണ് ആകെ തിരിച്ച് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
മൊത്തത്തിൽ ചീറ്റിങ്ങ് ആയിരുന്നു. പടത്തിന്റെ ഡിസ്ട്രിബൂഷൻ എടുക്കാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. പത്ത് പതിനഞ്ച് മീറ്റിങ്ങുകൾ കൂടിയെങ്കിലും പിന്നീട് ഒഴിവായി. സൂര്യക്കാരും സാറ്റ്ലൈറ്റ് അവകാശം എടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിരുന്നു. എന്നാൽ അവരും പിന്നീട് പിന്മാറി. അങ്ങനെ ഒന്ന് ഒന്നേക്കാൽ കോടി രൂപ പോയി നിർമാതാവ് പറഞ്ഞു.