ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമായിരുന്നു ന്യൂ ഡൽഹി. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചു വരവിനു വഴി വച്ച ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ന്യൂ ഡൽഹി എന്ന ചിത്രം ഉണ്ടായതിനെപ്പറ്റിയും ചിത്രത്തിന് വേണ്ടി മമ്മൂട്ടി അനുഭവിച്ച കഷ്ടതകളും തുറന്ന് പറഞ്ഞ് ചിത്രത്തിൻ്റെ നിർമ്മാതാവായ ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ പരാജയത്തിന്റെ കാലഘട്ടതിൽ നിന്നപ്പോഴാണ് ന്യൂ ഡൽഹി എന്ന ചിത്രം ചെയ്യുന്നത്. മലയാളി അസോസിയേഷന്റെ ഭാഗമായി ഡൽഹിയിൽ പോകുന്ന വഴിയാണ് ഡൽഹിയെ ലൊക്കേഷനാക്കി എന്ന സിനിമയെടുക്കണമെന്ന ആഗ്രഹം തുടങ്ങുന്നത്.
പിന്നീട് ഡെന്നിസിനോട് ആ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ഒരു കഥ എഴുതുകയും ചെയ്തു. വെറും പതിനാറ് സീൻ മാത്രമെഴുതിയാണ് ഷൂട്ടിങ്ങിനായി ഡൽഹിക്ക് പോയത്. പിന്നീട് അവിടെ ചെന്ന് കേരള ഹൗസിൽ റൂമെടുത്താണ് ഡെന്നിസ് സിനിമയുടെ തിരക്കഥ എഴുതി തീർത്തതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് അങ്ങനെ നടന്നത് കൊണ്ട് മാത്രമാണ് അ സിനിമയിലെ പല രംഗങ്ങളും ഇത്രയും മികച്ചതായി മാറിയത്. ചിത്രത്തിനായി മമ്മൂട്ടിയും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാൽ അന്ന് ഓടിഞ്ഞിരിക്കുകയായിരുന്നു, ആ കാല് വെച്ചാണ് അദ്ദേഹം അഭിനയിച്ചത്. ഒരുപാട് വേദന സഹിച്ചിരുന്നു. അതിന്റെ ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.