"ഞാനന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ മണിയൻപിള്ള രാജു കോടതി കയറിയിറങ്ങിയേനെ"; ചതിയുടെ കഥകൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് എസ്.സി പിള്ള

ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാൽ അഭിനയിച്ച ഒരു നാൾ വരും എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന  ചതിയുടെ കഥകൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് എസ്.സി പിള്ള. ഒരു നാൾ വരും എന്ന ചിത്രത്തിന് ആദ്യം പദ്ധതിയിട്ടത് തങ്ങളായിരുന്നു. അന്ന് അതിന് ദെെവത്തിന്റെ സ്വന്തം നാട് എന്ന പേരും ഇട്ട് ​ശ്രീനിവാസനെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടുള്ള ചന്ദ്രശേഖരാണ് ഇങ്ങനെ ഒരു കഥ പറഞ്ഞതും ശ്രീനിവാസനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചതും, എല്ലാ ആർട്ടിസ്റ്റുകൾക്കും അഡ്വാൻസ് കൊടുത്തതുമാണ് അതിന് ശേഷമാണ് ഇങ്ങനെ ഒരു ചതി നടന്നത്. മണിയൻപിള്ള രാജുവിന്റെ നിർമ്മാണത്തിൽ ടി.കെ രാജീവാണ് അന്ന് ചിത്രം സംവിധാനം ചെയ്തത്.

സിനിമ കണ്ടപ്പോൾ തന്നെ താൻ ഇതിനെപ്പറ്റി സംസാരിച്ചെങ്കിലും സിനിമ അങ്ങനെയൊക്കെയാണ് എന്നായിരുന്നു മണിയൻപിള്ളയുടെ മറുപടി.
അറിഞ്ഞ് കൊണ്ടാണ് തന്നോട് ഇങ്ങനെയൊരു ചതി ചെയ്ത്. കേസ് കൊടുക്കാൻ എല്ലാവരും പറഞ്ഞിട്ടും താൻ കേസ് കൊടുക്കാതിരുന്നതാണ് പക്ഷേ എന്റെ ശാപം അവർക്ക് കിട്ടിയിട്ടുണ്ടാകും താൻ അത്രയധികം വേദനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാസഞ്ചർ എന്ന ഹിറ്റ് ചിത്രം നിർമ്മിച്ചത്  എസ്.സി പിള്ളയായിരുന്നു. 2009 ലാണ് രഞ്ജിത്ത് ശങ്കർ പാസഞ്ചർ ഒരുക്കിയത് ദിലീപ്, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ത്രില്ലർ മൂഡിലുള്ള ചിത്രം ഇന്നും സിനിമാ ആസ്വാദകന് പ്രിയപ്പെട്ടതാണ്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ