ദിലീപിനെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ? ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ്, അവര്‍ക്ക് ആരെയോ ഭയമാണ്: സുരേഷ് കുമാര്‍

വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണ് ഇപ്പോഴെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ദന്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തിലാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.

നാളെ ദിലീപിന്റെ കാര്‍ നന്നാക്കിയ വര്‍ക്ഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ? ഇതെന്തൊരു കഷ്ടമാണ്. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ? എന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. മനോരമ ഓണ്‍ലൈനോടാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.

ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ പ്രത്യക്ഷപ്പെടുന്നു. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി അതൊരു കേസായി വരുന്നു. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് തോന്നിയത്. ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഇതില്‍ കാണാന്‍ കഴിയില്ല.

എന്നിട്ട് ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകള്‍ പോലും സംസാരിക്കുന്നില്ല. അവര്‍ക്കൊക്കെ ആരെയോ ഭയമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്. ആ അമ്മയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്താമായിരുന്നല്ലോ?

വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയായി. എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ പുതുതായി അടിച്ചേല്‍പ്പിക്കപ്പെടുന്നത്. മനഃപൂര്‍വം ഒരാളെ ഫിനിഷ് ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഇതില്‍ കാണാന്‍ കഴിയുന്നില്ല. കോടതിയില്‍ ഒരു കേസ് തീരാറായ സമയത്താണ് പുതിയ കാര്യങ്ങള്‍ എടുത്തുകൊണ്ടു വരുന്നത്.

ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചിട്ടല്ലേ ഇപ്പോള്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത്? ദിലീപിനെ ക്രിമിനല്‍ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത് എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍