പ്രണവ് ടൂര്‍ കഴിഞ്ഞ് വന്നിട്ട് രണ്ടാഴ്ച, സ്‌ക്രിപ്റ്റുകള്‍ കേട്ട് തുടങ്ങുകയാണ്: വിശാഖ് സുബ്രമണ്യം

യാത്രകളൊക്കെ കഴിഞ്ഞ് വന്ന പ്രണവ് മോഹന്‍ലാല്‍ ഇനി മുതല്‍ അടുത്ത സിനിമയ്ക്കുള്ള കഥകള്‍ കേള്‍ക്കാന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് സിനിമ ‘ഹൃദയ’ത്തിന് ശേഷം പ്രണവ് വേള്‍ഡ് ടൂറിലായിരുന്നു. പ്രണവ് ടൂര്‍ കഴിഞ്ഞ് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളു എന്നാണ് വിശാഖ് പറയുന്നത്.

പ്രണവ് ടൂറൊക്കെ കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അടുത്ത മാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവ് ഒരു വര്‍ഷവുമായി അഭിനയിച്ചിട്ടില്ല. പ്രണവിനുള്ള സ്‌ക്രിപ്റ്റുകളും ഒരുവശത്തുണ്ട്. അടുത്ത മാസം മുതല്‍ ഇതെല്ലാം പ്രണവ് കേട്ടു തുടങ്ങും.

പ്രണവിന്റെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്ത പ്രണവ് ചിത്രം തങ്ങളോടൊപ്പം ആയിരിക്കണമെന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ആര്‍ക്കാണ് അവസരം കിട്ടുകയെന്ന് അറിയില്ലല്ലോ. താനും പ്രണവും ഹൃദയം കഴിഞ്ഞ് സിനിമ ചെയ്തിട്ടില്ല.

വിനീതും അഭിനയിച്ചതല്ലാതെ തിരക്കഥയ്ക്ക് ഇരുന്നിട്ടില്ല. വിനീത് ശ്രീനിവാസനുമായി ചേര്‍ന്നുള്ള പ്രൊജക്ടുകള്‍ ഇനിയും ഉണ്ടാകാം. വിനീത് ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാന്‍ മാത്രമേ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കൂ. അത് കഴിഞ്ഞ് ഒത്തുവന്നാല്‍ സിനിമ നടക്കും എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശാഖ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തില്‍ തിയേറ്ററുകള്‍ നിറച്ച സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിന്റെ അഭിനയവും വിനീത് ശ്രീനിവാസന്റെ സംവിധാന മികവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്.

Latest Stories

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍