'സൂര്യമാനസത്തിന് ശേഷം വിജി തമ്പിക്ക് ആരും ഡേറ്റ് കൊടുത്തിട്ടില്ല, അതിന്റെ കാരണം ഇതാണ്....!'

വിജി തമ്പി- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു സൂര്യമാനസം. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിട്ടും പിന്നീട് ആ കൂട്ടുകെട്ടിൽ പിതിയ സിനിമകൾ ഒന്നും പുറത്ത് വന്നില്ല. ഇതിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നിർമ്മാതാവായ വി. എസ്. സുരേഷ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. മികച്ച സംവിധായകനും, നല്ല ടെക്നിഷ്യനുമാണ് വിജി തമ്പി. പക്ഷേ അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള പ്രശ്നം കൊണ്ടാണ് പിന്നീടാരും ഡേറ്റ് കൊടുക്കാത്തത്.

ദീലിപിനെ നായകനാക്കി താൻ നിർമ്മിച്ച ചിത്രമായിരുന്നു നാടോടി മന്നൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് ആവശ്യമില്ലാത്ത ടെൻഷനാണ് അദ്ദേഹം ദീലിപിന് നൽകിയിരുന്നത്. അവസാനം എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയിലേയ്ക്ക് ദീലിപിനെ കൊണ്ട് എത്തിച്ചത് വിജിയാണ്. 19 ദിവസം കൊണ്ട് തീർക്കേണ്ട ഷൂട്ടിങ്ങ് അദ്ദേഹം 91 ദിവസം കൊണ്ടാണ് തീർത്തത്. അവസാനം ദീലിപാണ് തന്നെ സമാധിനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ചിത്രീകരണ സമയത്ത് നിർമ്മാതാവ് എന്ന നിലയിൽ തനിക്കു നേരിടേണ്ടി വന്നത് വൻ പ്രതിസന്ധികളും സാമ്പത്തിക തകർച്ചയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സഹോദരൻ തിരക്കഥ എഴുതിയ നാടോടിമന്നൻ എന്ന സിനിമയാണ് താൻ നിർമ്മിക്കുന്നത്. ദീലിപായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്.

അവസാന നിമിഷം വരെ തന്റെ ഒപ്പം ചർച്ചകൾക്കിരുന്ന വിജി അവസാന നിമിഷം മാറുകയായിരുന്നു. അവസാനം ഡയലോ​ഗ്സ് കൃഷ്ണ പൂജപ്പുരയെ കൊണ്ടാണ് അവർ എഴുതിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ പറഞ്ഞത് കൊണ്ട് മാത്രമാണ് അന്ന് സിനിമ ചെയ്തത്. ഇല്ലെങ്കിൽ ചെയ്യില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ