'നിവിൻ പോളിക്ക് ഒരു ആൻ്റണിയുമില്ല...., ഫഹദ് ഫാസിലിന് ഒരു ജോർജുമില്ല അതാണ് അവരുടെ വിജയത്തിന്റെ രഹസ്യം'

മലയാള സിനിമയിലെ യുവ നടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന നടൻമാരാണ് നിവിൻ പോളിയും ഫഹദ് ഫാസിലും. ഇരുവരുടേയും സിനിമയിലെ കാഴ്ചപ്പാടുകളെ പറ്റി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

മലയാളത്തിൽ ഇന്ന് അറിയപ്പെടുന്ന നടൻമാരാണ് ഫഹദ് ഫാസിലും നിവിൻ പോളിയും. അസാധ്യ നടൻമാരാണ് ഇരുവരുമെന്നാണ് രാജീവ് പറയുന്നത്. സിനിമ തിരഞ്ഞെടുക്കുന്നതിലും അവർ വ്യത്യസ്ത പുലർത്താറുണ്ട്. പലപ്പോഴും  കഥകൾ കേൾക്കുന്ന സമയത്ത് ഇരുവരും ഫോൺ പോലും  എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്ക് ഒരു ആൻ്റണിയുമില്ല…., ഫഹദ് ഫാസിലിന് ഒരു ജോർജുമില്ല അതാണ് അവരുടെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മോഹൻലാലിനെയും മമ്മൂട്ടിയേയും പോലെ ഇന്നത്തെ യുവ നടൻമാർക്ക് അസിസ്റ്റൻ്റസ് ഇല്ല. അവർ തന്നെയാണ് കഥ കേൾക്കുന്നതും. ഡേറ്റ് നൽകുന്നതും. അതുകൊണ്ട് തന്നെ സിനിമ തിരഞ്ഞെടുക്കുന്നതിലെ എല്ലാ ബുദ്ധിമുട്ടുകളും അവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഥ പറയുന്ന രീതിയിലും ഇന്ന് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.

കഥയുണ്ട് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ കഥ ഏത് ടെെപ്പാണെന്നണ് അവർ ആദ്യം ചോദിക്കുക. പിന്നീട് ഫോണിൽ കൂടി തന്നെ കഥയുടെ ചെറിയ സംഗ്രഹം കേട്ടതിന് ശേഷമായിരിക്കും അവർ തീരുമാനമെടുക്കുക. കഥയുടെ സംഗ്രഹം കേട്ട് ഇഷ്ടമായതിന് ശേഷം മാത്രമായിരിക്കും നേരിട്ട് വരാൻ പോലും ഇന്നത്തെ നടൻമാർ പറയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം