മോഹൻലാൽ മേക്കപ്പ് ചെയ്ത് കാത്തിരിക്കുന്നു, നായിക വന്നില്ല; മാന്ത്രികം സിനിമയൂടെ ഷൂട്ടിംഗിനിടെ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

മോഹൻലാലിനെയും പ്രിയ രാമനെയും പ്രധാന കഥാപാത്രമാക്കി തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രമായിരുന്നു മാന്ത്രികം. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൻ്റെ  ചിത്രീകരണ സമയത്തു നടി പ്രിയ രാമനുമായി ഉണ്ടായ തർക്കത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മാന്ത്രികത്തിൻ്റെ  ഷൂട്ട് നടന്നത് മദ്രാസിലും പോണ്ടിച്ചേരിയിലുമായിരുന്നു.

ചിത്രത്തിന്റെ സെറ്റിട്ടിരിക്കുന്നത് മദ്രാസിലെ ഫിലിം സിറ്റിയിലായിരുന്നു. ഒരിക്കൽ സിനിമയൂടെ ഷൂട്ടിങ്ങിനിടയ്ക്ക് താനും പ്രിയും തമ്മിൽ ഉടക്കിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാന​രം​ഗം ഷൂട്ട് ചെയ്യുന്നത് കിഷ്കിന്ത സ്റ്റുഡിയോയിലാണ്. പ്രിയ രാമനോട് രാവിലെ ആറ് മണിയ്ക്ക് റെഡിയായി എത്തണം വണ്ടി അയക്കുമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ അവർ എത്താൻ വെെകി.

പ്രിയ താമസിക്കുന്ന വീട്ടിൽ നിന്നും സെറ്റിലേക്ക് ഇരുപത് കിലോമീറ്ററുണ്ട്. മോഹൻലാലൊക്കെ വന്ന് മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. ആറ് മണിക്കെത്താൻ പറഞ്ഞിട്ട് എന്താ വെെകിയത് എന്ന് പ്രിയയോട് ചോദിച്ചപ്പോൾ തന്നോട് സമയം പറഞ്ഞിരുന്നില്ലെന്നാണ് പ്രിയ മറുപടി പറഞ്ഞത്. തനിക്ക് ദേഷ്യം വന്നു. പ്രിയയോടും പ്രിയയുടെ ചേച്ചിയോടും അമ്മയോടും വരെ താൻ സമയം പറഞ്ഞിരുന്നുവെന്നും ഇനി ആരോടാണ് പറയേണ്ടതെന്നും താൻ ചോദിച്ചു.

ഇത് കേട്ട മോഹൻലാൽ, സമയം പറഞ്ഞിട്ടുണ്ടെങ്കിൽ ആ സമയത്ത് എത്തണമെന്ന് പറഞ്ഞു. അവരെ അപമാനിച്ചുവെന്ന പേരിൽ അവർ അന്ന് തന്റെയടുത്ത് പിണങ്ങി. അപമാനിച്ചതല്ല സത്യം പറഞ്ഞതാണെന്നായിരുന്നു താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു. വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിന് സിനിമ എന്ന് വെച്ചാൽ അത്ര പാഷനാണെന്നും രാജൻ കൂട്ടിച്ചേർത്തു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ