"പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു; ഞാൻ ഒരു സ്ത്രീ വിരുദ്ധനല്ല"; വിവാദ പ്രസ്താവനയിൽ ന്യായീകരണവുമായി അലൻസിയർ

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ അലൻസിയർ. പറഞ്ഞതിൽ സ്ത്രീ വിരുദ്ധതയില്ലെന്നും ഞാൻ ഒരു സ്ത്രീ വിരുദ്ധനല്ലെന്നും അലൻസിയർ പറഞ്ഞു.

ആൺ കരുത്തുള്ള പ്രതിമ വേണമെന്ന് പറഞ്ഞത് തന്റേടത്തോട് കൂടിയാണ്. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. അതിൽ ഒരു ലജ്ജയുമയില്ല,

കിട്ടിയ പുരസ്കാരം നടി പൌളി ചേച്ചിയ്ക്കാണ് ആദ്യം നല്കിയതെന്നും. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെൺക്കൂട്ടായ്മക്ക് ഉണ്ടാവണമെന്നും അലൻസിയർ പറഞ്ഞു.

പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്ക് വേണ്ടിയാണ്, എന്തിനാണ് എല്ലാ വർഷവും ഒരേ ശില്പം തന്നെ നല്കുന്നത് എന്നാണ് താൻ ചോദിച്ചത് എന്നുമാണ് അലൻസിയർ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലെ വിശദീകരണം.

ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലാണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ ശില്പം തരണമെന്നും, ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നുമുള്ള  വിവാദ പ്രസ്താവനയുമായി അലൻസിയർ രംഗത്ത് വന്നത്.

നിരവധി വിമർശനങ്ങളാണ് അലൻസിയർക്കെതിതിരെ ചലച്ചിത്ര മേഖലയിൽ നിന്ന് തന്നെ വരുന്നത്. ഇയാൾക്കെതിരെ മുൻപ് ‘മീ റ്റൂ’ ആരോപണവും ഉയർന്നിരുന്നു. അപ്പൻ  എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയർക്ക് സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍