ആ രംഗത്തില്‍ അല്ലുവും ഫഹദും നഗ്നരായാണ് എത്തേണ്ടിയിരുന്നത്, ഈ പ്രത്യേക കാരണം കൊണ്ടാണ് വേണ്ടെന്ന് വെച്ചത്: സുകുമാര്‍

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘പുഷ്പ’ 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ വിവാദത്തിന്റെ കാര്യത്തില്‍ ചിത്രം ഒട്ടും പിന്നിലല്ല. സാമന്ത അഭിനയിച്ച ഐറ്റം സോംഗും അല്ലു അര്‍ജുന്‍ രശ്മികയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്ന രംഗവുമെല്ലാം വിവാദമായിരുന്നു.

ചിത്രത്തില്‍ ഉണ്ടായിരുന്ന നഗ്നരംഗങ്ങള്‍ മാറ്റാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. സിനിമയുടെ ക്ലൈമാക്സില്‍ അല്ലു അര്‍ജുനെയും ഫഹദിനെയും നഗ്‌നരായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

എന്നാല്‍ ഒരു പ്രത്യേക കാരണം കൊണ്ട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. തങ്ങള്‍ ആദ്യം ചിത്രീകരിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് ക്ലൈമാക്‌സ് ഏറ്റുമുട്ടല്‍ രംഗം. അല്ലു അര്‍ജുനും ഫഹദും ക്ലൈമാക്സ് രംഗത്തിന് നഗ്നരായി എത്തേണ്ടതായിരുന്നു.

പക്ഷേ, നഗ്നരാകുന്നത് തെലുങ്ക് പ്രേക്ഷകര്‍ക്ക് പഥ്യമല്ലാത്തതിനാല്‍ തങ്ങള്‍ അതിന് പോയില്ല. ഈ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും പുഷ്പ കുറച്ച് റോ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് ചിത്രമായി കണക്കാക്കപ്പെടുന്നു എന്നാണ് സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്