"താന്‍ പൊതുവേ സൈലന്റ് ആണ്,..... പക്ഷേ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും"; വീണ നന്ദകുമാർ

വളരെ കുറച്ച് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മദ്യപാനവുമായി ബന്ധപ്പെട്ടാണ് താരം തുറന്നു പറയുന്നത്. താൻ പൊതുവേ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് താരം പറയുന്നത്.അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട്. അവർക്കുള്ള മറുപടിയാണ് എന്ന നിലയിലാണ് താരം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

താൻ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും എന്നാണ് വീണ പറയുന്നത്.ഇപ്പോഴത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയർ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നും വീണ പറഞ്ഞു.

Read more

മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് നടി ചോദിക്കുന്നത്. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും വീണ കൂട്ടിച്ചേർത്തു. എന്നാൽ വീണയുടെ പരാമർശത്തെ എതിർത്ത് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.