'ജയൻറെ ആ പെരുമാറ്റം സിനിമകൾ നഷ്ടപ്പെടുത്തി'; തുറന്ന് പറഞ്ഞ് സംവിധായകൻ

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ജയൻ. ശരപഞ്ചരത്തിനു ശേഷം ഹരിഹരൻ എടുത്ത പടത്തിലൊന്നും ജയന് അവസരം ലഭിച്ചിരുന്നില്ല. അതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ സൂപ്പർ ഹീറോ ആകേണ്ട വ്യക്തിയായിരുന്നു ജയൻ.

എന്ത് റിസ്ക് എടുത്തും ചെയ്യുന്ന ജോലി മനോഹരമാക്കുന്ന വ്യക്തി. ആരും ചെയ്യാത്ത കാര്യങ്ങൾ പോലും ആദ്ദേഹം ചെയ്യും അതിനുള്ള കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ വളരുന്നതിനുസരിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്.

സംവിധായകനായ എം കൃഷ്ണൻ നായരുടെ സിനിമയിൽ ജയൻ അഭിനയിച്ച്കൊണ്ടിരിക്കുമ്പോൾ ഷൂട്ടിങ്ങ് നടക്കിന്നില്ലെന്ന ദേഷ്യത്തിൽ ജയൻ അവിടെയിരുന്ന വെസ്റ്റ് ബക്കറ്റിൽ ചവിട്ടി അത് കൃഷ്ണൻ കാണാൻ ഇടയായി. ഇത് ഹരിഹരൻ അറിയാൻ ഇടയാകുകയും അദ്ദേഹത്തിൻ്റെ സിനിമകളിൽ നിന്ന് ജയനെ ഒഴിവാക്കുകയുമായിരുന്നെന്നും രാധകൃഷ്ണൻ പറഞ്ഞു.

സിനിമകളിൽ നിന്ന് സിനിമകളിലേയ്ക്ക് ഓടി നടന്ന സമയത്തായിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നത്. ഹരിഹരൻ തന്റെ ​ഗുരുവിനെ നിന്ദിച്ചു എന്ന പേരിലാണ് ജയനെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത്. നടൻമാരുമായി യാതൊരു ബന്ധവും ജയൻ സൂക്ഷിക്കാറില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍