ഇന്ത്യന്‍ കുട്ടികള്‍ കൊറിയന്‍ ഭാഷ രഹസ്യ കോഡ് ആയി ഉപയോഗിക്കുന്നു, കെ-പോപ്പ് കള്‍ച്ചര്‍ അവര്‍ ഏറ്റെടുത്തിരിക്കുകയാണ്: മാധവന്‍

ഇന്ത്യന്‍ കുട്ടികള്‍ക്ക് കെ-പോപ്പ് കള്‍ച്ചറിനോടുള്ള ആസക്തിയെ കുറിച്ച് സംസാരിച്ച് നടന്‍ മാധവന്‍. ഇന്ത്യയിലെ മിക്ക ഭാഗങ്ങളും കെ-പോപ്പ് സംസ്‌കാരം ഏറ്റെടുത്തു. കൊറിയന്‍ ഭാഷയില്‍ സംസാരിക്കുന്ന കുട്ടികളെ തനിക്കറിയാമെന്നും, മാതാപിതാക്കള്‍ക്ക് മനസിലാതിരിക്കാന്‍ കൊറിയന്‍ ഒരു രഹസ്യ കോഡായി കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മാധവന്‍ പറയുന്നത്.

”ഇന്ത്യയിലെ മിക്കവരും കെ-പോപ്പ് കള്‍ച്ചര്‍ ജനപ്രിയ സംസ്‌കാരമായി ഏറ്റെടുത്തിരിക്കുകയാണ്. പല കുട്ടികള്‍ക്കും ഇന്ന് കൊറിയന്‍ ഭാഷ അറിയാം, അത് മാതാപിതാക്കളില്‍ നിന്നും സംഭാഷണങ്ങള്‍ മറച്ചു വയ്ക്കാനുള്ള രഹസ്യ ഭാഷയായും പലരും ഉപയോഗിക്കുന്നുണ്ട്. കെ-പോപ്പ് എങ്ങനെയാണ് നമ്മുടെ സംസ്‌കാരത്തിലേക്ക് കടന്നുവന്നത്?”

”നമുക്ക് നമ്മുടെ പ്രേക്ഷകരെ എങ്ങനെയാണ് നഷ്ടമായത്? അവരുടെ കഥ പറച്ചിലില്‍ എന്താണ് വ്യാത്യാസം? ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ എന്റെ തലച്ചോറിനെ വല്ലാതെ അലട്ടുന്നുണ്ട്” എന്നാണ് മാധവന്‍ ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇന്നത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മാധവന്‍ സംസാരിക്കുന്നുണ്ട്.

ഇന്നത്തെ സിനിമാക്കാര്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പ്രേക്ഷകരുടെ അഭിരുചികള്‍ മുതല്‍ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ രൂപപ്പെടുത്തുന്നതില്‍ വരെ വെല്ലുവിളികളുണ്ട്. പണ്ട് നമ്മള്‍ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോകുന്ന സമയത്ത് അവിടെ ഭക്ഷണപാനീയങ്ങള്‍ ഒന്നും അധികമുണ്ടായിരുന്നില്ല, പോപ്‌കോണോ സമൂസയോ മാത്രമേ ഉണ്ടായിരുന്നുള്ളു.

പക്ഷെ ഇന്ന് ഒരുപാട് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ വലിയൊരു തീരുമാനം എടുക്കണം. സിനിമകള്‍ മറികടക്കേണ്ട തടസ്സങ്ങളാണിവ. സിനിമ പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കുടുംബമായി സിനിമ കാണാന്‍ പോകുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. ചിലപ്പോള്‍ പണം പാഴാക്കുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകും.

ചിലപ്പോള്‍ അവരില്‍ ഒരാള്‍ക്ക് സിനിമ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിയേറ്ററുകളില്‍ നിന്ന് വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് തിരികെ ഓടേണ്ടി വരും എന്നാണ് മാധവന്‍ പറയുന്നത്. അതേസമയം, അക്ഷയ് കുമാര്‍ ചിത്രം ‘കേസരി: ചാപ്റ്റര്‍ 2’ ആണ് ഇനി മാധവന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര സഭ; വിശുദ്ധ കുർബാന മധ്യേ മുഴുവൻ പള്ളികളിലും പ്രാർത്ഥന നടത്തും

IPL 2025: ഐപിഎല്‍ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം, ഇവിടെ ഒരുപാട് മികച്ച വേദികളുണ്ട്, ലീഗ് കഴിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ക്ക് അതിനായും ഒരുങ്ങാം, നിര്‍ദേശവുമായി മുന്‍ താരം

ഓപ്പറേഷൻ സിന്ദൂർ; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു

നോ എന്നു പറഞ്ഞാൽ നോ! ഡിയർ കോമ്രേഡ് മുതൽ ലിയോ വരെ; സായ് പല്ലവി നിരസിച്ച സിനിമകൾ

നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും വീടുകളുണ്ട്, സാധാരണക്കാര്‍ എവിടെ പോകും? സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് എംപി പാര്‍ലമെന്റില്‍

INDIAN CRICKET: അദ്ദേഹം എനിക്ക് വളരെ സ്‌പെഷ്യലാണ്. ആ സൂപ്പര്‍താരം കൂടെയുളളതിനാലാണ് ഞാന്‍ കപ്പടിച്ചത്, തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

ഷഹബാസ് വധക്കേസ്; കുറ്റാരോപിതനായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചു

വലിയ ശബ്ദമാണ് ആദ്യം കേട്ടത്, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി..; ജയ്‌സാല്‍മീറില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തി