ബോധപൂര്‍വം ഇടവേള എടുത്തതല്ല, മലയാളത്തില്‍ നിന്നും ഒരുപാട് കഥകള്‍ കേട്ടു, പക്ഷെ..; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി റായ് ലക്ഷ്മി. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെതായി റിലീസ് ചെയ്തിരിക്കുന്നത്. ആറ് വര്‍ഷം മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റായ് ലക്ഷ്മി ഇപ്പോള്‍.

”ബോധപൂര്‍വം ഇടവേള എടുത്തതല്ല. അവസാനമായി കുട്ടനാടന്‍ ബ്ളോഗിലാണ് അഭിനയിച്ചത്. അതിന് ശേഷം കോവിഡ് കാലം വന്നു. ഒരുപാടുകഥകള്‍ ആ ഇടയില്‍ കേട്ടിരുന്നു. പക്ഷേ, എനിക്ക് ചെയ്താല്‍ വര്‍ക്കാകും എന്ന തരത്തിലുള്ള കഥയിലേക്ക് എത്താന്‍ സമയമെടുത്തു.”

”ഇപ്പോള്‍ നല്ല ഒരു പ്രോജക്ട് വന്നു, അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. മലയാളികള്‍ എന്നെ അവരിലൊരാളായി സ്വീകരിച്ചതിനാലാണ് മലയാളത്തില്‍ നിന്നുള്ള എന്റെ ചെറിയ മാറിനില്‍ക്കല്‍ പോലും അവര്‍ക്ക് വലിയ ഇടവേളയായി തോന്നുന്നത്” എന്നാണ് റായ് ലക്ഷ്മി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തില്‍ നിന്നും കൂടുതല്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും റായ് ലക്ഷ്മി തുറന്നു പറഞ്ഞു. ”മലയാളത്തില്‍ നിന്നടക്കം ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് തമിഴില്‍ പ്രഭുദേവയോടൊപ്പമുള്ള സിനിമയാണ്. പിന്നെ ഒ.ടി.ടിക്ക് വേണ്ടി ഒരു തെലുങ്ക് സിനിമയുടെ വര്‍ക്കും നടക്കുന്നുണ്ട്” എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

അതേസമയം, ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് റായ് ലക്ഷ്മി എത്തിയിരിക്കുന്നത്. അഷ്‌കര്‍ സൗദാന്‍ ആണ് നായകന്‍. ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്‌നാ, അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍, കോട്ടയം നസീര്‍, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!