എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്: റായ് ലക്ഷ്മി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് റായ് ലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റോക്ക് ആന്റ് റോൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ റായ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഡിഎൻഎ എന്ന ചിത്രത്തിലൂടെയാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റായ് ലക്ഷ്മി വീണ്ടും സജീവമാവുന്നത്. ഇപ്പോഴിതാ മലയാളികളെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. എങ്ങനെയാണ് മലയാളികൾ ഇത്രയും മള്‍ട്ടി ടാലന്റഡായത് എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്. കൂടാതെ എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളിളെന്നും റായ് ലക്ഷ്മി പറയുന്നു.

“എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്? എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളികള്‍. ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്.

കഴിഞ്ഞ 12 വര്‍ഷമായി ഞാനിത് കാണുന്നുണ്ട്. അവരോട് എന്ത് ജോലി പറഞ്ഞാലും അവരത് ചെയ്യും, പാട്ട് പാടാന്‍ പറഞ്ഞാല്‍ അതും, ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുന്നവരാണ് മലയാളികള്‍. നന്നായി അഭിനയിക്കുന്നതിലും മികച്ച ടെക്‌നീഷ്യന്മാരുടെ കാര്യത്തിലും എല്ലാം മലയാളികള്‍ മികച്ചു നില്‍ക്കുന്നവരാണ്.

വിദ്യാഭ്യാസമുള്ള ഇന്റലിജന്റായിട്ടുള്ളവരിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. മറ്റ് നാട്ടിലുള്ളവര്‍ ഇതിലൊന്നും മോശമാണെന്നല്ല, മലയാളികള്‍ കുറച്ചുകൂടി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒരിക്കലും ഒന്നിനോടും നോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാര്യമാണത്. അവരുടെ ജീനിന്റെ ഗുണമാകും അത്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ റായ് ലക്ഷ്മി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം