ഹിറ്റാകുമെന്ന് കരുതി ഹിറ്റായ സിനിമയുണ്ട്, അതാണ് ആറാട്ട്: രചന നാരായണന്‍ കുട്ടി

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെക്കുറിച്ച് മനസ്സുതുറന്ന് നടി രചന നാരായണന്‍കുട്ടി. തന്നെ സംബന്ധിച്ച് എല്ലാ സിനിമകളും പുതിയ അനുഭവമാണെന്ന് ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തില്‍ രചന പ്രതികരിച്ചു. പൊതുവെ പ്രതീക്ഷകള്‍ വയ്ക്കാറില്ല. ഹിറ്റാകുമെന്ന് കരുതി ഹിറ്റായ സിനിമയുണ്ട്, അതാണ് ആറാട്ട്.

അത് പാളിപ്പോയ സിനിമയൊന്നുമില്ല. ഏത് സിനിമ ചെയ്യുമ്പോഴും ഒരു കുഞ്ഞിനെപ്പോലെയാണ് അതിനെ കൈകാര്യം ചെയ്യുന്നത്. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്. അല്ലാതെ ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതിലല്ല’.- രചന നാരായണന്‍കുട്ടി വ്യക്തമാക്കി.

മോഹന്‍ലാല്‍ കേന്ദ്ര കഥപാത്രമായെത്തിയ ചിത്രം ഫെബ്രുവരി 18നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തിയേറ്ററില്‍ മികച്ച വിജയം നേടാനായില്ലെന്ന് മാത്രമല്ല വലിയ ഡിഗ്രേഡിങും സിനിമയ്ക്ക് നേരെയുണ്ടായി.

ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി