തലവേദന വരുമ്പോൾ അത് ആസ്വദിക്കുകയാണ് ലാലേട്ടൻ ചെയ്യുന്നത്: രചന നാരായണൻകുട്ടി

മറിമായം എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണൻകുട്ടി. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് രചന നാരായണൻകുട്ടി. ജീവിതത്തിൽ സംഭവിക്കുന്ന വിഷമങ്ങൾ മാറ്റാൻ നൃത്തം തന്നെ സഹായിക്കുന്നുണ്ടെന്നാണ് രചന പറയുന്നത്. കൂടാതെ എല്ലാവരേയും ബോധിപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവാന് കഴിയില്ലെന്നും രചന പറയുന്നു.

“ഞാൻ എപ്പോഴും ഹാപ്പിയാണ്. വിഷമം ഇല്ലാത്ത അവസ്ഥ ഇല്ലായെന്നല്ല. അതെല്ലാം മറി കടക്കാൻ പറ്റുന്ന ഒരു കലയാണ് കൂടെയുള്ളത്. എന്റെ നൃത്തം ഒരുപാട് എനിക്ക് അനുഗ്രഹം ആയിട്ടുണ്ട്. ഞാൻ ഇടപെടുന്ന ആളുകളും അങ്ങനെയുള്ള ആളുകളാണ്. എനിക്കു കൂട്ടുള്ള ആളുകളുംജീവിതത്തിലെ അങ്ങനെയ‌‌ുള്ള ആളുകളാണ്.

ഒരിക്കൽ പിഷാരടിയോട് ലാലേട്ടൻ പറഞ്ഞു, അദ്ദേഹം തലവേദന വരുമ്പോൾ അത് ആസ്വദിക്കാറുണ്ടെന്ന്! തലവേദന ആസ്വദിക്കുക എന്നതാണ് ലാലേട്ടൻ പറഞ്ഞ റെമഡി. എല്ലാ വേദനകളും അദ്ദേഹം ആസ്വദിക്കുന്ന രീതിയിൽ ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും ഒരു പരിധി വരെ ഇതെല്ലാം നമ്മുടെ മനസിന്റെ ആണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.

മോശമായി ആരെങ്കിലും എന്നെക്കുറിച്ചു പറഞ്ഞാൽ ഞാൻ അങ്ങനെ ആകുമോ? ഒരിക്കലും ആകില്ല. ഞാൻ അങ്ങനെ ആകില്ലെന്ന് എനിക്കറിയാം, എന്റെ കുടുംബത്തിന് അറിയാം, സുഹൃത്തുക്കൾക്ക് അറിയാം. എല്ലാ ജനതയെും ബോധിപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ടു പോകേണ്ട കാര്യമില്ലല്ലോ. പക്ഷേ, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു.

കമന്റ് കണ്ട് ഒരു ദിവസം മുഴുവൻ കരഞ്ഞ ഒരു സമയം എനിക്കുണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞു. എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നെ അറിയാത്ത ആളുകൾ എന്നെപ്പറ്റി എന്തെങ്കിലുമൊക്കെ പറയുന്നതിൽ ഞാൻ വിഷമിച്ചിട്ടു കാര്യമില്ല. ഇപ്പോൾ എല്ലാവരും അങ്ങനെയാണ് കാര്യങ്ങൾ എടുക്കുന്നത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ.

എനിക്കു രണ്ടു മൂന്നു സുഹൃത്തുക്കൾ ഉണ്ട്. എന്നെപ്പറ്റി ട്രോളുകൾ ഇറങ്ങിയാൽ അവരാണ് എനിക്ക് ആദ്യം അയച്ചു തരിക. പിന്നെ, ഞങ്ങൾ അതിനെപ്പറ്റി ചർച്ചയാണ്. സത്യത്തിൽ ജീവിതം മനോഹരമാണ്. പലരും എന്നോട് അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ എനിക്ക് ഉത്തരം കൊടുക്കാൻ പറ്റുന്നുണ്ടല്ലോ. എനിക്ക് അനുഭവങ്ങൾ ഉണ്ടല്ലോ.

അത് എനിക്ക് സന്തോഷം തരുന്നുണ്ട്. ഞാൻ ജീവിക്കുന്നു, നിങ്ങളെ ജീവിക്കാൻ അനുവദിക്കുന്നു. അതാണ് എന്റെ പോളിസി. അത് എല്ലാവർക്കും ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുന്നു. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ രചന നാരായണൻകുട്ടി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം