'വന്ദനം' പോലെ 'ആറാട്ടി'നെ കുറിച്ചും കുറേ കാലം കഴിഞ്ഞ് ആളുകൾ സംസാരിക്കും, സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ചിരുന്നു: രചന നാരായണൻകുട്ടി

മറിമായം എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണൻകുട്ടി. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രചന നാരായണൻകുട്ടി. സിനിമാ ജീവിതം തുടങ്ങി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് താൻ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എന്നാണ് രചന പറയുന്നത്, തിയേറ്ററുകളിൽ വിജയമായില്ലെങ്കിലും, സിനിമ ഒടിടി ഇറങ്ങിയ ശേഷം കുറേ ആളുകൾ തന്നെ വിളിച്ച് സിനിമയെ കുറിച്ച് സംസാരിച്ചെന്നും, വന്ദനം പോലെയോ ലിജോ ജോസ് പെല്ലിശ്ശേരി സിനിമകൾ പോലെയോ കുറേ കാലത്തിന് ശേഷം ആറാട്ടും ആളുകൾ അംഗീകരിക്കുമെന്നും രചന പറയുന്നു.

“സിനിമയിൽ അഭിനയിച്ച് തുടങ്ങി 12 വർഷത്തിനുശേഷമാണ് മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നത്. പക്ഷെ അതിന് മുമ്പ് അമ്മ അടക്കമുള്ള സംഘടനയ്ക്കും മറ്റും വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ ചൈൽഡ് ഹുഡ് ഹീറോയല്ലേ അ​​ദ്ദേഹം. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ‌.

അദ്ദേഹത്തോളം മനുഷ്യമനസാക്ഷിയെ മനസിലാക്കിയ വ്യക്തിയുണ്ടോയെന്ന് സംശയമാണ്. ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല. എന്നാൽ ഞാൻ വളരെ അധികം എഞ്ചോയ് ചെയ്ത സിനിമയാണ്. പ്രേക്ഷക എന്ന നിലയിലും എനിക്ക് കാണാൻ വളരെ അധികം ഇഷ്ടപ്പെട്ട ഒരു മോഹൻലാൽ മൂവിയാണ് ആറാട്ട്.

സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് തിയേറ്ററിൽ കാണാൻ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേർ എന്നോട് വന്ന് പറയാറുണ്ട്. അതൊരു മോഹൻലാൽ മൂവിയായി കണ്ടാൽ മതി.

പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം മാർക്കറ്റിങ് ചെയ്തപ്പോൾ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് എന്ന കാറ്റ​ഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സിനിമ ഒരു ഭാ​ഗ്യമാണ്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററിൽ ഓടിയിട്ടില്ലല്ലോ.

പക്ഷെ നമുക്ക് എല്ലാവർക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ. മലയാളികൾക്ക് ട്രാജഡിയോട് പൊതുവെ താൽപര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോൾ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചർച്ചയാകും.” എന്നാണ് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ രചന നാരായണൻകുട്ടി പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം