നിങ്ങള്‍ക്ക് നഗ്നശരീരം കാണണമെന്ന് അതിയായ ആഗ്രഹമാണെങ്കില്‍ പോയി കണ്ണാടിയില്‍ നോക്ക്; മാധ്യമ പ്രവര്‍ത്തകനോട് നടി

രാധിക ആപ്തെ പ്രധാന വേഷത്തിലെത്തിയ പാര്‍ച്ഡിലെ ബോള്‍ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി താരത്തിന് കൈയടി നേടിക്കൊടുത്തിരുന്നു. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നുവോ എന്നായിരുന്നു രാധികയോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു രാധികയുടെ മറുപടി.

”ക്ഷമിക്കണം, നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്. നിങ്ങളില്‍ നിന്നുമാണ് വിവാദമുണ്ടാകുന്നത്” എന്നായിരുന്നു രാധികയുടെ ആദ്യ പ്രകടനം.

”ഞാന്‍ ഒരു കലാകാരിയാണ്. ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വന്ന് ലോക സിനിമയിലേക്ക് നോക്കിയാല്‍, പുറത്തുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍, സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേടില്ലാത്തവര്‍ ചെയ്യുന്നത് കണ്ടാല്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നു” എന്നും രാധിക പറഞ്ഞു.

സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേടുള്ളവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാന്‍ ജിജ്ഞാസയുണ്ടാവുകയുള്ളൂവെന്നും രാധിക പറഞ്ഞു. നാളെ നിങ്ങള്‍ക്കൊരു നഗ്‌നശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും രാധിക ചോദ്യകര്‍ത്താവിനോട് പറയുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം