നടന്‍ രാത്രിയില്‍ ഫോണിലൂടെ കൊഞ്ചി, കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു; ദുരനുഭവം പങ്കുവെച്ച് രാധികാ ആപ്‌തെ

ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് രാധികാ ആപ്തെ. ഇപ്പോഴിതാ തനിക്ക് ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.

‘ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ നല്ല പരുഷമായാണ് പെരുമാറിയത്. ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞു.

പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു’ എന്നും രാധിക പറയുന്നു.

ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാര്‍ച്ച്ഡ് പോലുള്ള സിനിമകളിലൂടെ നായികാ സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രാധിക. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്.

സേക്രഡ് ഗെയിംസ്, ഗൗള്‍, രാത് ആകേലി ഹേ, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ നെറ്റ്ഫ്ളിക്സ് ഷോകളുടെ ഭാഗമായിരുന്നു രാധിക ആപ്തെ. വിക്രം വേദയിലാണ് രാധിക ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം