അജിത്താണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ബില്ലയില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു; കാരണം തുറന്നുപറഞ്ഞ് റഹ്‌മാന്‍

നടന്‍ അജിത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ റഹ്‌മാന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. അജിത്താണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ബില്ലയില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വന്ന് തന്നെ നിര്‍ബന്ധിച്ച് കണ്‍വിന്‍സ് ചെയ്യിപ്പിച്ചാണ് ബില്ല ചെയ്തതെന്നും റഹ്‌മാന്‍ വെളിപ്പെടുത്തി.

‘ബില്ലയില്‍ വില്ലന്‍ വേഷം ചെയ്യുന്നില്ലെന്നാണ് എന്റെ ആദ്യ തീരുമാനം. അജിത്താണ് ഹീറോ എന്നതായിരുന്നു അതിന്റെ കാരണം. മുമ്പ് പലരും പറഞ്ഞും വാര്‍ത്തകളിലൂടെയും മറ്റ് അറിഞ്ഞിരുന്നു അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് മടി തോന്നിയത്.’

‘അജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് കഥ പറയാന്‍ എത്തിയവരോട് ഞാന്‍ പറഞ്ഞിരുന്നു അതൊക്കെ പത്രക്കാര്‍ ഉണ്ടാക്കുന്ന കഥയാണെന്നും അതിലൊന്നും സത്യമില്ലെന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞിരുന്നു.’

‘അങ്ങനെ അവര്‍ എന്തൊക്കെയോ പറഞ്ഞ് എന്നെ കണ്‍വിന്‍സ് ചെയ്യിച്ച് അഭിനയിക്കാമെന്ന് സമ്മതിപ്പിച്ചു. അതിന് മുമ്പ് ഞാന്‍ കുറച്ച് കണ്ടീഷന്‍സ് വെച്ചു. അത് അവര്‍ സമ്മതിച്ചു. ഒഴിഞ്ഞ് മാറാന്‍ നോക്കിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു ഹീറോയിക്ക് ആയിട്ടുള്ള ഒരു ആക്ടര്‍ വേണം ഈ കഥാപാത്രം ചെയ്യാനെന്ന്. അങ്ങനെ സെറ്റിലെത്തി.’

‘അവിടെ വെച്ചാണ് അജിത്തിന്റെ യഥാര്‍ഥ സ്വഭാവം അറിഞ്ഞത്. എന്നെക്കാളും നല്ല ജെന്റില്‍മാനാണ് അദ്ദേഹം. വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ബില്ല 2007ലാണ് തിയേറ്ററുകളിലെത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ