എന്ന് അദ്ദേഹമെന്റെ അളിയനായോ, അന്ന് മുതല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളാണ്; എ. ആര്‍ റഹ്‌മാനെ കുറിച്ച് നടന്‍ റഹ്‌മാന്‍

സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്‌മാനും മലയാളികളുടെ ഹരമായ നടന്‍ റഹ്‌മാനും തമ്മില്‍ പേരില്‍ മാത്രമല്ല ബന്ധമുള്ളത്. അടുത്ത ബന്ധുക്കള്‍കൂടിയാണ് ഇരുവരും. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ ബന്ധുവായതിന് ശേഷം തന്റെ ജീവിതത്തില്‍ കൂടുതലും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് റഹ്‌മാന്‍. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

റഹ്‌മാന്റെ വാക്കുകള്‍

വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നിലൂടെ റഹ്‌മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

ഒരു പാട്ടിന് ചിലപ്പോള്‍ രണ്ട് വര്‍ഷമൊക്കെ എടുക്കുന്നയാളാണ് റഹ്‌മാന്‍. റഹ്‌മാന്‍ എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്നമായിരുന്നു. ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്‌മാനോട് പറഞ്ഞപ്പോള്‍ സംഭവിച്ച ചിത്രമാണ് സംഗമം.

എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്‌മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ട് ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാല്‍ സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്‌മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്‌മാന്‍ നിസ്‌കരിച്ചുകൊണ്ടേയിരിക്കും.

തമാശയ്ക്കൊന്നും അന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഇപ്പോള്‍ അതൊക്കെ മാറി”.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ