ഞങ്ങള്‍ പ്രണയത്തിലായിരുന്നു, എന്നെ ഒഴിവാക്കാന്‍ അവള്‍ അതാണ് കാരണം പറഞ്ഞത്; വെളിപ്പെടുത്തലുമായി റഹ്‌മാന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സൂപ്പര്‍ ഹീറോകളിലൊരാളായിരുന്നു നടന്‍ റഹ്്മാന്‍. ഇപ്പോഴിതാ സിനിമാ കരിയറിന്റെ ആദ്യകാലത്ത് തനിക്ക് ഒരു നടിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.

താരത്തിന്റെ വാക്കുകള്‍

‘എനിക്ക് ഒരു നടിയുമായി പ്രണയമുണ്ടായിരുന്നു. വണ്‍വേ അല്ല പരസ്പരമുള്ള പ്രണയം തന്നെ. പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞു. അവള്‍ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു.

ഞാന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചയാള്‍ക്ക് ജീവിതത്തില്‍ ഒരുപാട് മാറ്റം വന്നു. അവള്‍ തനിക്ക് കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് ബന്ധത്തില്‍ നിന്ന് താനേ പിന്നോട്ട് പോയി.

അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയില്‍ കാണുമ്പോലെ തന്നെ ഞാന്‍ വിഷാദത്തിലായി. പിന്നെ കുറച്ചുകാലം എനിക്ക് വിവാഹം വേണ്ടെന്ന മൈന്‍ഡായിരുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.’

ഒരു കാലത്ത് തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് കരിയറില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണവും അദ്ദേഹം പങ്കുവെച്ചു.
‘അത് തന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്നാണ് റഹ്‌മാന്‍ നല്‍കിയ മറുപടി. എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്‍ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം