ഞാന്‍ വെറുതേ നിന്നു കൊടുത്തേയുള്ളു, ക്രെഡിറ്റെല്ലാം ജോഷി സാറിനാണ്: 'പൊറിഞ്ചു'വിലെ വില്ലന്‍ രാഹുല്‍ മാധവ്

ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കല്‍ ജോഷി ഒരുക്കിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നപ്പോള്‍ ജോഷിയുടെ അക്കൗണ്ടിലേക്ക് ഒരു സൂപ്പര്‍ ഹിറ്റ് കൂടി. ചിത്രത്തില്‍ പ്രിന്‍സ് എന്ന വില്ലന്‍ വേഷം ചെയ്ത രാഹുല്‍ മാധവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. പ്രേക്ഷകനില്‍ കലിപ്പ് ഉണര്‍ത്തുന്ന ഉസിരന്‍ പ്രകടമാനമായിരുന്നു സ്‌ക്രീനില്‍ രാഹുലിന്റേത്.

പ്രിന്‍സിന് വേണ്ടി താന്‍ പ്രത്യേകമൊന്നും ചെയ്തില്ലെന്നും ക്രെഡിറ്റെല്ലാം സംവിധായകന്‍ ജോഷിയ്ക്കാണെന്നുമാണ് രാഹുല്‍ പറയുന്നത്. “പ്രിന്‍സ് എന്ന കഥാപാത്രത്തിനായി യാതൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്റെ സമയം കൊണ്ടോ ഭാഗ്യം കൊണ്ടോ ജോഷി സാര്‍ എന്നെ വിളിച്ചു. ചിത്രത്തിനായി ഒരുപാട് റിസര്‍ച്ചുകള്‍ ചെയ്ത ഒരു നല്ല ടീം കൂടെയുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ കാര്യം. അത് കൂടാതെ ജോഷി സര്‍ സംവിധാനം ചെയ്യുന്നു എന്ന ഫാക്ടര്‍ വളരെ വലിയ ഘടകമാണ്.”

Image may contain: 1 person, text
പ്രിന്‍സ് എന്ന കഥാപാത്രത്തെ ഞാനല്ല, അതിപ്പോള്‍ മറ്റാര് ചെയ്തിരുന്നാലും ഞാന്‍ ചെയ്തതിന് മുകളിലേ വരികയുള്ളൂ. അത് നമ്മുടെ കഴിവല്ല, അത് ഒരു മികച്ച സംവിധായകന്റെ കഴിവ് തന്നെയാണ്. വിജയരാഘവന്‍ സാര്‍ ടിപ്‌സൊക്കെ തരുമായിരുന്നു. അതൊക്കെ ഒരുപാട് സഹായിച്ചു.” സമയവുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ മാധവ് പറഞ്ഞു.

ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജുവും നൈല ഉഷയും ചെമ്പന്‍ വിനോദം അണിനിരന്ന ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തിലാണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു