'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ജിതു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ തന്നെ മീറ്റ് ചെയിതിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്. രംഗ കന്നഡ പശ്ചാത്തലത്തിലുള്ള കഥാപാത്രമായതുകൊണ്ട് തന്നെഅതിന്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്.

“ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ എന്നെ മീറ്റ് ചെയിതിരുന്നു. കാരണം, കഥ നടക്കുന്നത് ബംഗ്ലൂരാണ്. അതുപോലെ ഇതിലെ നായകൻ കന്നഡ ബാക്ക്ഗ്രൗണ്ടുള്ള ആളാണ്. അപ്പോൾ ആ കഥാപാത്രത്തിൻ്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു.

അന്ന് ഈ കഥ കേട്ടപ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. കാരണം, ഒരു സ്പെസിഫിക്ക് ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ് ഇത്. രംഗൻ എന്ന കഥാപാത്രവും കുറേയെറെ കോംപ്ലിക്കേഷൻ ഉള്ളയാളാണ്. ഒരേ സമയം മാസ് ആയും അതേസമയം കോമഡിയായും തോന്നുന്ന ക്യാരക്ടറാണത്.

രംഗൻ എങ്ങനെയുള്ളയാളാണ് എന്ന് ഓരോ ഹിൻ്റ് തന്നുപോകുമ്പോൾ ഓഡിയൻസിനും കൺഫ്യൂഷനുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവിൽ രംഗന്റെ യഥാർത്ഥ രൂപം കാണിക്കുമ്പോൾ അത് പ്രേക്ഷകർക്ക് കൺവിൻസ് ആക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.”എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞത്.

അതേസമയം ടർബോ മെയ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഭ്രമയുഗത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രവും, കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രവും കൂടിയാണ് ടർബോ. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ചിത്രം കൂടിയാണ് ടർബോ.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം