അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. മലയാളം സിനിമ രാജ്യത്തെ ഒരു പ്രധാന സിനിമ വ്യവസായമാണെന്നും ജീത്തു ജോസഫ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, സുഷിന്‍ ശ്യാം, ഫഹദ് ഫാസില്‍ എന്നിവരൊക്കെ കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാവുന്നതെന്നും രാജ് ബി ഷെട്ടി പറയുന്നു.

“മലയാളം നമ്മുടെ രാജ്യത്തെ ഒരു പ്രധാന സിനിമ വ്യവസായമാണ്. അതിനെ ചെറിയ ഒന്നായി അവഗണിക്കേണ്ടതില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മലയാള സിനിമകള്‍ ബോക്സ് ഓഫീസില്‍ 1000 കോടി നേടിയത് ശ്രദ്ധേയമായ നേട്ടമാണ്.

മലയാളത്തില്‍ ജിത്തു ജോസഫ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, സുഷിന്‍ ശ്യാം, ഫഹദ് ഫാസില്‍ എന്നിവരൊക്കെയുണ്ട്. അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്. എല്ലാ മേഖലകളിലും കഴിവുള്ള കലാകാരന്മാരെ നിലനിര്‍ത്തി കൊണ്ടുപോകുന്നതാണ് സിനിമ വ്യവസായത്തിന്റെ ശക്തി.” എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്.

അതേസമയം ടർബോ മെയ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഭ്രമയുഗത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രവും, കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രവും കൂടിയാണ് ടർബോ. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ചിത്രം കൂടിയാണ് ടർബോ.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ