'ആ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട എന്നെ അയാൾ അന്ന് കരയിപ്പിച്ചാണ് ലൊക്കേഷനിൽ നിന്ന് ഇറക്കിവിട്ടത്'

കമ്മിഷണർ സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ വിഷമിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. തിരുവനന്തപുരം കോഴിക്കോട് എന്നി സ്ഥലങ്ങളിലായിരുന്നു കമ്മിഷണറിന്റെ ഷൂട്ടിങ്ങ് നടന്നത്.

കോഴിക്കോട് വെച്ച് ​ഇൻട്രോ ഷൂട്ടിങ്ങ് കഴിഞ്ഞ് ​ഗോഡൗൺ ഷൂട്ടിങ്ങിനായി സെറ്റ് അറേഞ്ച് ചെയ്യനായി താൻ പോയപ്പോൾ അഭിനേതാക്കൾ ഫ്രഷാകാനായി റൂമിലേയ്ക്ക് പോയി. പെട്ടന്ന് ചിത്രത്തിന്റെ നിർമ്മാതാവായ മണി വന്ന് തനോട് അവർ എന്തിയെ എന്ന് ചോദിച്ചു. അവർ റൂമിലേയ്ക്ക് പോയന്ന് പറഞ്ഞപ്പോൾ താൻ എന്തിനാണ് അവരെ പറ‍ഞ്ഞ് വിട്ടതെന്നും പറ്റില്ലെങ്കിൽ ജോലി നിർത്തി പോകാനുമാണ് അദ്ദേഹം തന്നോട് പറഞ്ഞത്.

താൻ ഇതിനെപ്പറ്റി ചിത്രത്തിന്റെ സംവിധായകനായ ഷാജി കെെലാസിനോട് പറ‍ഞ്ഞപ്പോൾ അദ്ദേഹം തന്നോട് തനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യാനാണ് പറഞ്ഞത്. താൻ അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം വന്ന് ക്ഷമ പറഞ്ഞതിന് ശേഷമാണ് താൻ തിരിച്ച് ലൊക്കേഷനിൽ ചെന്നത്.

അതുപോലെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തീർന്നപ്പോൾ തനിക്ക് പറഞ്ഞതിലും കുറവ് പ്രതിഫലമാണ് തന്നത്. അന്ന് ആ വാശിക്ക് താൻ അവിടുന്ന് ജനർദ്ദൻ അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിൻ്റെ കാസറ്റ്  അവിടുന്ന് എടുത്തോണ്ട് പോന്നുവെന്നും അവസാനം ഷാജി കെെലാസ് പറഞ്ഞതിന് ശേഷമാണ് കാസറ്റ് താൻ തിരിച്ച് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു