നീലക്കുറിഞ്ഞി പൂക്കുന്നപോലൊരു സിനിമ; 'ജിഗർതാണ്ട ഡബിൾ എക്സി' നെ പ്രശംസിച്ച് രജനികാന്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ജിഗർതാണ്ട ഡബിൾ എക്സ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ രംഗത്തു നിന്നുള്ള ഒരുപാട് പേരാണ് ചിത്രത്തിന് പ്രശംസകളുമായി എത്തിയത്.

ഇപ്പോഴിതാ സൂപ്പർ താരം രജനികാന്ത് ശിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലൊരു സിനിമ . സിനിമാ ആരാധകർ മുമ്പൊരിക്കലും അനുഭവിക്കാത്ത പുതുമയുള്ള കാഴ്ചാനുഭവം. കാർത്തിക് സുബ്ബരാജിന്റെ അദ്ഭുതമായ നിർമിതി. വ്യത്യസ്തമായ കഥയും പശ്ചാത്തലവും. രാഘവാ ലോറൻസിന് ഇങ്ങനെയൊക്കെ അഭിനയിക്കാനാവുമോ എന്ന അദ്ഭുതം മനസിലുണ്ടാക്കി. വില്ലനും കൊമേഡിയനും ക്യാരക്റ്ററും കലർന്ന വേഷമായിരുന്നു എസ്.ജെ. സൂര്യയുടേത്.” എന്നാണ് രജനികാന്ത് ജിഗർതാണ്ട ഡബിൾ എക്സ് ടീമിന് അയച്ച കത്തിൽ പറയുന്നത്.

കാർത്തിക് സുബ്ബരാജ് തന്നെയാണ് രജനികാന്തിന്റെ കത്ത് എക്സിൽ പങ്കുവെച്ചത്. മുൻപ് സംവിധായകൻ ശങ്കറും, നടൻ ധനുഷും നിർമ്മാതാവ് വിഗ്നേശ് ശിവനും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.

നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആദ്യ ഭാഗമായ ‘ജിഗർതാണ്ട’യ്ക്ക് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്.

Latest Stories

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ