രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കൂലി’ക്കെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയത് വലിയ ചർച്ചയായയിരുന്നു.
അനുമതിയില്ലാതെ സിനിമയുടെ പ്രൊമോ സോങ്ങിൽ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിനെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. നിർമ്മാതാവും സംഗീതജ്ഞനും തമ്മിലുള്ള പ്രശ്നമാണിതെന്നും അവർ പ്രശ്നം
ഇത് കൈകാര്യം ചെയ്യുമെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ രജനീകാന്ത് പറഞ്ഞത്.
കൂലിയുടെ പ്രൊമോയിൽ നിന്ന് ‘വാ വാ പക്കം വാ’ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് പരാതിയിലുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സ്വർണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വർഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയിൽ തമിഴ് യുവതാരം ശിവകാര്ത്തികേയന് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
Read more
ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തലൈവർ 170 എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ലോകേഷ് ചിത്രം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.