ബോളിവുഡിന് തെന്നിന്ത്യന്‍ സിനിമകളെ ഭയം; തുറന്നുപറഞ്ഞ് രാജീവ് രവി

ബോളിവുഡ്- ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് രാജീവ് രവി.ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണെന്നും അടുത്ത സമയങ്ങളില്‍ റിലീസ് ചെയ്ത സിനിമകളില്‍ വളരെ കുറച്ച് ബോളിവുഡ് സിനിമകള്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ സാധിച്ചുള്ളുവെന്നും എന്നാല്‍ നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഇതില്‍ വിജയിച്ചുവെന്നും സംവിധായകന്‍ മലയാള മനോരയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇത് കുറച്ചു നാളുകളായി കണ്ടു വരുന്ന ഒരു മാറ്റമാണ്. ടെലിവിഷനിലൂടെയും മൊബൈല്‍ ഫോണിലൂടെയുമെല്ലാം രാജ്യത്തെ ചെറിയ ഗ്രാമങ്ങളില്‍ വരെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ മൊഴിമാറ്റം ചെയ്ത് പ്രേക്ഷകര്‍ കാണുകയാണ്. തെന്നിന്ത്യന്‍ താരങ്ങളെ സ്വന്തം പോലെ അവിടുത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമ എന്നാല്‍ അത് ബോളിവുഡ് ആണെന്ന വിചാരം ഇതോടെ തകര്‍ന്നിട്ടുണ്ട് രാജീവ് രവി വ്യക്തമാക്കി. നിലവില്‍ ‘തുറമുഖം’ ആണ് രാജീവ് രവിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

പല തവണ റിലീസ് മാറ്റിവെച്ച ചിത്രം മാര്‍ച്ച് 10-നാണ് തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ് എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തുറമുഖത്തിന് ഗോപന്‍ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം