'പുലിമുരുകന്‍ ഇല്ലെങ്കില്‍ തൊണ്ടിമുതലുമില്ല, കളക്ടീവ് ഫേസ് നിര്‍മ്മിക്കുമെന്ന് രാജീവ് രവി

വാണിജ്യ സിനിമകളും കലാ സിനിമകളും ഒരു പോലെ തന്നെ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് സംവിധായകന്‍ രാജീവ് രവി. ‘തുറമുഖം’ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാന ചിന്താഗതിയുള്ള ഒരു സംഘം ആളുകളുടെ കൂട്ടായ്മയാണ് ‘കലക്ടീവ്’. ഞങ്ങള്‍ ഇടയ്ക്ക് കൃഷി ചെയ്യും. സിനിമയാണെങ്കിലും കൃഷിയാണെങ്കിലും പലപ്പോഴും നഷ്ടക്കച്ചവടമാണ്. കച്ചവടം ചെയ്യാന്‍ അറിയാത്തവരുടെ ഒരു സംഘം എന്ന് പറയാം.

എക്‌സൈറ്റ് ചെയ്യിക്കുന്ന കണ്ടന്റുള്ള സിനിമകള്‍ വന്നാല്‍ ഇനിയും കലക്ടീവിന്റെ നേതൃത്വത്തില്‍ ചെയ്യും. സമകാലികവും പ്രസക്തവുമായ കാര്യങ്ങള്‍, രാഷ്ട്രീയം എന്നിവ താല്പര്യം ഉള്ളതാണ്. സിനിമ അത്തരം മേഖലകളില്‍ ഇടപെടല്‍ നടത്തേണ്ട മാധ്യമമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ കച്ചവട സിനിമയും വേണം.

Read more

‘പുലിമുരുകന്‍’ ഇല്ലെങ്കില്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഇല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. രണ്ടും ബാലന്‍സ് ചെയ്ത് പോകണമെന്നുമാത്രം,’ രാജീവ് രവി കൂട്ടിച്ചേര്‍ത്തു.