ഇതിലൊന്നും എനിക്ക് വിശ്വാസമില്ല, സിനിമ വില്‍ക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കരുത്: രാജീവ് രവി

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെ വില്‍പ്പന ചരക്കായി കാണുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രാജീവ് രവി.

പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന കണ്‍സപ്റ്റിലൊന്നും താന്‍ .താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരിക്കലും സിനിമ വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നും അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാനിതിലൊന്നും വിശ്വസിക്കുന്നില്ല. ഒരു സിനിമയൊരുക്കാന്‍ ആഗ്രഹിക്കുമ്പോള്‍, ആ കഥ ഏറ്റവും നന്നായി യോജിക്കുന്ന ഭാഷയില്‍ പറയുകയാണ് വേണ്ടത്. കഥയുടെ വികാരത്തെ പ്രേക്ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യം, മറ്റ് മാര്‍ക്കറ്റുകളില്‍ വില്‍ക്കുകയല്ല,’ രാജീവ് രവി പറഞ്ഞു.

Read more

സിനിമാ നിര്‍മ്മാണം കലാവിഷ്‌കാരത്തിലെ ജൈവീകമായ ഒരു പ്രക്രിയയായിരിക്കണമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.’ഒരിക്കലും സിനിമ വില്‍ക്കപ്പെടുന്നതിനേക്കുറിച്ച് ചിന്തിക്കരുത്. അല്ലെങ്കില്‍ അത് നിങ്ങള്‍ വിളവെടുത്തവ ആലുവയിലോ എറണാകുളത്തോ ചന്തയില്‍ കൊണ്ടുപോയി വില്‍കുന്നത് പോലെയാകും. അങ്ങനെ വിറ്റാല്‍ പണം സമ്പാദിച്ചേക്കാം, പക്ഷേ മറ്റെല്ലാം ഒരു ഭാഗ്യപരീക്ഷണമായി മാറും,’ ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവി പറഞ്ഞു.