ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് രാജേഷ് മാധവൻ. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന പുതിയ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ രാജേഷ് മാധവൻ.

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

ഈ ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സ്പിൻ ഓഫ് ചിത്രം കൂടിയാണിത്.

‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുകയാണ് രാജേഷ് മാധവൻ. ഇപ്പോഴിതാ തന്റെ സിനിമയിലേയ്ക്കുള്ള വഴികളെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവൻ. ഒരു നടനാവാൻ ഒരിക്കലും ശ്രമം നടത്തിയിരുന്നില്ലെന്നും അണിയറയിലായിരുന്നു തനിക്ക് താല്പര്യമെന്നും രാജേഷ് മാധവൻ പറയുന്നു. മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു താനെന്നും ഭാഗ്യത്തിനാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചതെന്നും രാജേഷ് മാധവൻ പറയുന്നു.

“അഭിനേതാവാകാന്‍ ഞാന്‍ ഒരിക്കലും ശ്രമം നടത്തിയിട്ടില്ല. എന്റെ ശ്രദ്ധ മുഴുവന്‍ അണിയറയിലായിരുന്നു. ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരത്തിലേക്ക് ഒരു വേഷം തരുമ്പോള്‍ എനിക്കത്ര സന്തോഷമുണ്ടായിരുന്നില്ല. പക്ഷേ അഭിനയമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് ആ സമയത്ത് മറ്റ് വരുമാനമൊന്നുമുണ്ടായിരുന്നില്ല.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു. ഭാഗ്യത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ പോത്തണ്ണന്‍ വിളിച്ചു. ഞാന്‍ കാസര്‍കോടുകാരനായതിനാലാണ് വിളിച്ചത്. ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു.

ഞാന്‍ ലാല്‍ സാറിന്റെ വലിയ ആരാധകനാണ്. കളിയാട്ടത്തിലെ പ്രകടനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. മികച്ച നടനും മികച്ച സംവിധായകനുമാണ് അദ്ദേഹം. മികച്ച സംവിധായകനായ ശേഷം അഭിനയത്തിലേക്ക് കടക്കണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ തിരിച്ചാണ് സംഭവിച്ചത്.” എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാജേഷ് മാധവൻ പറഞ്ഞത്.

അതേസമയം മെയ് 16-നാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തിയേറ്ററുകളിൽ എത്തുന്നത്. റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെൻറ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍