നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്, എന്നാല്‍ നൗഷാദ് അങ്ങനെയല്ല: രാജേഷ് ശര്‍മ്മ

പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനമായി ഓരോ മലയാളിയുടേയും മനസ്സില്‍ അലയടിച്ചെത്തിയ പേരാണ് നൗഷാദ്. വഴിയോരകച്ചവടക്കാരനായിട്ടുകൂടി തന്റെ ഉപജീവനത്തിനുള്ള വകയായ തുണിത്തരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തുകൊണ്ടാണ് നൗഷാദ് മാതൃകയായത്. ഈ മനുഷ്യന്റെ നന്മയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതാകട്ടെ നടന്‍ രാജേഷ് ശര്‍മ്മയാണ്. രാജേഷ് ശര്‍മ്മ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലൂടെയാണ് നൗഷാദിന്റെ ചെയ്തിയെ കേരളക്കര അറിഞ്ഞത്. അന്നു നടന്ന കാര്യത്തെ കുറിച്ച് പറയുകയാണ് രാജേഷ്.

“കുട്ടികള്‍ക്ക് വേണ്ടിയുള്ള വസ്ത്രം വേണോ എന്ന് ചോദിച്ചാണ് നൗഷാദ് എന്നെ വിളിച്ചു കൊണ്ടു പോയത്. പോകുമ്പോള്‍ എനിക്ക് സംശയമുണ്ടായി ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നൊക്കെ. കടയില്‍ ചെന്നപ്പോള്‍ നൗഷാദ് എല്ലാം വാരിയിടുകയാണ്. ഞാന്‍ അപ്പോള്‍ ചോദിച്ചു, ഇത് നിങ്ങളുടെ കട തന്നെയാണോ. അപ്പോള്‍ നൗഷാദ് പറഞ്ഞു, ഫുട്പാത്തിലെ കച്ചവടക്കാരനാണ് ഞാന്‍, എന്റെ കയ്യില്‍ ബ്രാന്‍ഡസ് വസ്ത്രം ഒന്നുമില്ല. എന്റെ കയ്യില്‍ ഉള്ളതെല്ലാം തരാം. അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാണ് എന്ന് എല്ലാവരും ഓര്‍ക്കണം.”

“നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല, ധനികനല്ല. ആ മനുഷ്യന്‍ സാധനങ്ങള്‍ നിറക്കുയ്ക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തിന് മേലെ രൂപ വരുന്ന സാധനകള്‍ തന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി നൗഷാദിനല്ല, നമ്മള്‍ക്കാണ് മാനസിക പ്രശ്നമുള്ളത്.” ബിഹൈന്‍ഡ്‌വുഡ്‌സുമാലുള്ള അഭിമുഖത്തില്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി