കണ്ണിറുക്കി വാഹനം പൊട്ടിത്തെറിപ്പിക്കും, എനിക്കോ അമിതാഭ് ബച്ചനോ ഒന്നും കഴിയാത്ത പല കാര്യങ്ങളും ബാലയ്യക്ക് സാധിക്കും: രജനികാന്ത്

അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ തനിക്കോ ഒന്നും ചെയ്യാനാകാത്ത കാര്യങ്ങള്‍ നന്ദമൂരി ബാകൃഷ്ണയ്ക്ക് സാധിക്കുമെന്ന് രജനികാന്ത്. എന്‍ടിആറിന്റെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയിലാണ് രജനികാന്ത് സംസാരിച്ചത്.

”ബാലയ്യയുടെ ഒറ്റം നോട്ടം മതി എല്ലാം അടിപൊളിയാക്കാന്‍. ഒരു ചെറിയ കണ്ണിറുക്കല്‍ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. അത് രജിനികാന്ത്, അമിതാഭ്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഇവര്‍ ആരെ കൊണ്ടും സാദ്ധ്യമായ കാര്യമല്ല.”

”അങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്താലും ആരും അംഗീകരിക്കില്ല. ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കും. തെലുങ്കു പ്രേക്ഷകര്‍ ബാലയ്യയെയല്ല മറിച്ച് എന്‍ടിആറിനെയാണ് അദ്ദേഹത്തില്‍ കാണുന്നത്. അദ്ദേഹം ഒരു നല്ല ഹൃദയത്തിനുടമയാണ്.”

”ബാലയ്യ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കും കാരണം അവര്‍ സ്‌ക്രീനില്‍ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ എന്‍ടിആര്‍ നെയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ അദ്ദേഹത്തിനു ശോഭിക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് രജനികാന്ത് പറഞ്ഞത്.

അതേസമയം, ‘വീരസിംഹ റെഡ്ഡി’ ആണ് ബാലയ്യയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 100 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രം ഗംഭീര വിജയമായിരുന്നു. അനില്‍ രവിപുടിയ്ക്കൊപ്പം 108-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ബാലയ്യ ഇപ്പോള്‍.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ