സൂര്യയെ പോലൊരു ജെന്റില്‍മാന്‍ ഇന്‍ഡസ്ട്രിയില്‍ വേറെയില്ല.. പക്ഷെ കങ്കുവ എനിക്ക് വേണ്ടി ചെയ്തത് ആയിരുന്നു: രജനികാന്ത്

‘കങ്കുവ’ ശിവ തനിക്ക് വേണ്ടി എഴുതിയ കഥ ആയിരുന്നുവെന്ന് രജനികാന്ത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. സംവിധായകനോട് മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പീരിയഡ് ചിത്രം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. ഉറപ്പായും ചെയ്യാമെന്ന് അന്ന് തനിക്ക് വാക്ക് തന്നിരുന്നതായാണ് രജനികാന്ത് പറയുന്നത്.

”അണ്ണാത്തെ ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാന്‍. ശിവയും കെ ഇ ജ്ഞാനവേലും ഒന്നിച്ചാല്‍ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്, തുടര്‍ന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി.”

”സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്റില്‍മാന്‍ ഇന്‍ഡസ്ട്രിയില്‍ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്‌മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു” എന്നാണ് രജനികാന്ത് പറയുന്നത്.

അതേസമയം, നവംബര്‍ 14ന് ആണ് കങ്കുവ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കെഇ ജ്ഞാനവേലും വംശി പ്രമോദും ചേര്‍ന്നാണ്. ഡബിള്‍ റോളിലാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായികയായി എത്തുന്നത്. ബോബി ഡിയോളാണ് കങ്കുവയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ.

Latest Stories

'ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോകൂ'; സൂപ്പര്‍ താരത്തോട് ദിനേഷ് കാര്‍ത്തിക്

"ഇന്ത്യയെ തകർക്കുന്നത് ബിസിസിഐ ആണ്, ഓരോ സമയത്തും പുതിയ പരീക്ഷണവുമായി വരും"; തുറന്നടിച്ച് ഹർഭജൻ സിങ്

അമേരിക്കയുടെ താക്കീത്; ഇസ്രയേലിന്റെ അടങ്ങാത്ത പ്രതികാരത്തെ ഉരുക്കി; ആക്രമണങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും

വേണമെങ്കില്‍ നുള്ളി നോക്കാം, എന്റെ മുഖം പ്ലാസ്റ്റിക് അല്ല.. വ്യത്യസ്തമായി കാണുന്നതില്‍ മറ്റൊരു കാര്യമുണ്ട്: നയന്‍താര

'ശിക്ഷ പോര, അവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും'; നെഞ്ചുപൊട്ടി ഹരിത

ചേട്ടന്റെ പടമില്ലാത്ത ഒറ്റ ജിം തമിഴ്‌നാട്ടില്‍ ഇല്ല.. അന്ന് ഫൈറ്റ് ചെയ്യാനോ അഭിനയിക്കനോ അറിയില്ലെന്ന് വിമര്‍ശിച്ചതാണ്: കാര്‍ത്തി

റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്കില്ല; ഇന്ത്യയുടെ പരിശീലനം മുന്‍ സൂപ്പര്‍ താരത്തെ ഏല്‍പ്പിച്ച് ബിസിസിഐ

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ

ഭയങ്കര വെയിലും ചൂടുമാണ്, തലവേദനയായി.. സമ്മേളനത്തിന് നില്‍ക്കാതെ ഉണ്ണിക്കണ്ണന്‍; വിക്രവാണ്ടിയിലെ വീഡിയോ വൈറല്‍