മൂന്ന് തവണ വിളിച്ചിട്ടും ഞാന്‍ ഫോണ്‍ എടുത്തിരുന്നില്ല, മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും: രജനികാന്ത്

നടന്‍ മയില്‍സാമിയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം. മയില്‍സാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് രജനികാന്ത് ഇപ്പോള്‍.

അന്ത്യാഞ്ജലി അറിയിക്കാന്‍ മയില്‍സാമിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് രജനികാന്ത് മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി രജനി അമ്പലത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മയില്‍സാമി നേരത്തെ പറഞ്ഞിരുന്നു.

അതിനെ കുറിച്ച് അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോടാണ് താരം പ്രതികരിച്ചത്. ”ഞാന്‍ അതു കേട്ടിരുന്നു. ഞാന്‍ ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും” എന്നാണ് രജനികാന്ത് പറഞ്ഞത്. മയില്‍സാമിയെ കുറിച്ചും താരം സംസാരിച്ചു.

”മുനിസാമിക്ക് 23- 24 വയസുള്ളപ്പോള്‍ മുതല്‍ എനിക്കറിയാം. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഞാന്‍ സിനിമയെ കുറിച്ച് ചോദിക്കും. പക്ഷേ അവന്‍ പറയുക എംജിആറിനേയും ശിവ ഭഗവാനേയും കുറിച്ചാണ്. എല്ലാ വര്‍ഷവും കാര്‍ത്തിക ദീപത്തിന് തിരുവണ്ണാമലൈയില്‍ പോകും.

”ആ ജക്കൂട്ടത്തെ കാണുന്നത് അവന് സന്തോഷമാണ്. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് വരുന്നവരെ കാണുന്നതു പോലെയാണത്. അത്രയ്ക്കായിരുന്നു ആരാധന. കാര്‍ത്തിക ദീപത്തിന് എന്നെ വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ തവണ അവന്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല.

”ഞാന്‍ ജോലിയില്‍ ആയിരുന്നു. മൂന്ന് തവണ വിളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു, അടുത്ത തവണ വിളിക്കുമ്പോള്‍ ക്ഷമ പറയണമെന്ന്. പക്ഷേ ഞാന്‍ മറന്നുപോയി. ഇപ്പോള്‍ അവന്‍ ഇല്ല” എന്നാണ് രജനി മാധ്യമങ്ങളോട് സംസാരിച്ചത്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി