'സോറി, എനിക്കൊന്നും അറിയില്ല' എന്ന് രജനികാന്ത്; പിന്നാലെ വിമര്‍ശനം

മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രതികരിച്ച് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, ക്ഷമിക്കണം എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം.

തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രജനിയുടെ പ്രതികരണം. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, തമിഴിലും സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് നടനും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ പ്രതികരിച്ചത്.

വനിതാ താരങ്ങളെ സഹായിക്കാനും അവര്‍ക്ക് പരാതി നല്‍കാനുമായി തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്.

സ്ത്രീ പീഡനം ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലതരം മോശം സാഹചര്യങ്ങളിലൂടെയാണ് പെണ്‍കുട്ടികളും സ്ത്രീകളുമെല്ലാം കടന്നുപോകുന്നത്. എല്ലാവരും അതു പരസ്യമായി പറയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇത്തരം പരാതികളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശാല്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ