തേപ്പ് ഇഷ്ടമല്ലാത്ത ഒരു വാക്ക്, ആ കാരണം മനസ്സിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം: രജിഷ വിജയന്‍

പ്രണയം വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവുമെന്ന് നടി രജിഷ വിജയന്‍. ഒരാള്‍ പ്രണയം നിരസിക്കുമ്‌ബോള്‍ അയാളെ പോയി റേപ്പ് ചെയ്യുകയോ, കൊല്ലുകയോ ചെയ്യുന്നതല്ല അതിന് പ്രതികരണമായി ചെയ്യേണ്ടതെന്നും രജിഷ പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പങ്കുവച്ച വാക്കുകള്‍

സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന്‍ തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍ ഒരു കാരണം ഉള്ളത് പോലെ അത് വേണ്ട എന്ന് വെക്കാനും ഒരു കാരണമുണ്ട്. ആത്മാര്‍ഥമായി നമ്മള്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്ന് വെക്കുന്നത് എത്രമാത്രം വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും. ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം എന്നുള്ളതാണ്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അഭി എലിയെ വേണ്ടെന്ന് വെക്കുന്നുണ്ട്. ശേഷം എലിസബത്ത് പോയി അഭിയുടെ മുഖത്ത് ആസിഡ് അഴിച്ചാല്‍ എങ്ങനെ ഉണ്ടാവും. അത് അഭിയുടെ ചോയിസ് ആണ്. യെസ് പറയാനും നോ പറയാനും ഉള്ള അവകാശമേയുള്ളു. എന്ത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം ആ ചോയിസ് ഇല്ലാത്തത്.

പിന്നെ ഈ തേപ്പ് എന്നൊരു വാക്ക് കണ്ട് പിടിച്ചതാണ് എനിക്കേറ്റവും ഇറിറ്റേഡ് ആയി തോന്നിയിട്ടുള്ളത്. ആത്മാര്‍ഥമായിട്ടാണ് സ്‌നേഹിക്കുന്നതെങ്കില്‍ അവിടെ തേപ്പ് എന്നതിനൊരു പ്രസക്തി ഇല്ല. ഒരാളെ വേണ്ടെന്ന് വെക്കുന്നത് ജീവിതത്തെ വീര്‍പ്പ് മുട്ടിക്കുന്നത് കൊണ്ടോ കരിയറുമായി മുന്നോട്ട് പോവരുത് എന്നൊക്കെ പറയുന്നത് കൊണ്ടാവാം. ഇഷ്ടമുള്ള ഒരാളോട് എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുക’.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ