ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി, സോഷ്യൽ മീഡിയ നല്ല നേരങ്ങൾ അപഹരിച്ചെടുക്കുന്നു: രജിഷ വിജയൻ

ചുരുങ്ങിയ കാലംകൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് രജീഷ വിജയൻ. അരങ്ങേറ്റ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും രജിഷ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ലോകത്തെ കുറിച്ചും മറ്റും തുറന്നു പറയുകയാണ് രജിഷ. താൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത്  കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണെന്നും രജിഷ വിജയൻ പറഞ്ഞു.

“സോഷ്യൽ മീഡിയ നമ്മുടെ നല്ല നേരങ്ങൾ അപഹരിച്ചെടുക്കും. അതുകൊണ്ട് തന്നെ ഞാൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ല. വാട്സ്ആപ്പ് ഇല്ലാത്ത ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. അത് പറയുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നാറുണ്ട്. സത്യം പറഞ്ഞാൽ അത് ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ ലോകം ഡിജിറ്റൽ വേൾഡ് ആണ്.

അതിൽ ജീവിക്കുമ്പോൾ യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടമാവുമോ എന്ന പേടി എനിക്കുണ്ട്. ഒട്ടും ആത്മാർത്ഥതയില്ലാത്ത ഡിജിറ്റൽ ലോകമായി ഇത് മാറിയിട്ടുണ്ട്.
സിനിമയ്ക്ക് വേണ്ടി ചെയ്ത ഇന്റിമേറ്റ് രംഗങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ആഘോഷിച്ചതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത്തരത്തിലുള്ള ഓൺലൈൻ ആഘോഷങ്ങൾ കാണാൻ എനിക്ക് ആഗ്രഹമില്ല.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് രജിഷ വിജയൻ ഇങ്ങനെ പറഞ്ഞത്.

സ്റ്റെഫി സേവിയർ സംവിധാനം ചെയ്ത ‘മധുര മനോഹര മോഹം’ ആയിരുന്നു രജിഷയുടെ അവസാനമിറങ്ങിയ ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ