'ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിട്ടുണ്ട്'; ആരോപണങ്ങളോട് പ്രതികരിച്ച് രജിത് കുമാര്‍

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായതിന് ശേഷം തനിക്ക് സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട് എന്ന് രജിത് കുമാര്‍. ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത് എന്ന് വരുന്ന കമന്റുകള്‍ക്ക് മറുപടിയുമായാണ് രജിത് കുമാര്‍ അമൃത സുരേഷിനൊപ്പമുള്ള ലൈവ് വീഡിയോയില്‍ എത്തിയത്.

കൂടാതെ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. ലാലേട്ടന്‍ തന്റെ രണ്ട് സിനിമകളില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞിരുന്നു. ആ രണ്ട് സിനിമകളുടേയും വര്‍ക്ക് കഴിഞ്ഞു.May be an image of 1 person, beard and standing

ദിലീപ്, ജയസൂര്യ ചിത്രങ്ങളില്‍ നിന്നൊക്കെ ഓഫര്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും കൊറോണ ആയതു കൊണ്ട് നടന്നില്ല. എന്നാല്‍ അടുത്ത ഇടയ്ക്ക് തനിക്ക് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുകയാണെന്നും അത് കൊണ്ടാണ് ഈ ഫീല്‍ഡില്‍ കയറാന്‍ പറ്റാത്തത് എന്ന പ്രചാരണവും താന്‍ കേട്ടിരുന്നു.

എല്ലാ ശക്തികളിലും വിശ്വസിക്കുന്ന ആളായത് കൊണ്ട് തന്നെ ഇതിനെ താന്‍ പൂര്‍ണമായും തള്ളി കളയുന്നില്ല. ഒരാള്‍ തകരാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട എന്നും രജിത് കുമാര്‍ പറഞ്ഞു.

Latest Stories

'നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിലെത്തണം'; സുനിത വില്യംസിന് കത്തയച്ച് നരേന്ദ്ര മോദി

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ഈ ചെയ്യുന്നത് മമ്മൂട്ടിയോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.. മഹേഷ് നാരായണന്‍ സിനിമയ്ക്ക് പ്രതിസന്ധിയില്ല; വിശദീകരിച്ച് നിര്‍മ്മാതാവ്

കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി; കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

പന്ത്രണ്ടോളം കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ കാപ്പ ചുമത്തി നാടു കടത്തി

ലയണൽ മെസിയുടെ കാര്യത്തിൽ തീരുമാനമായി; അർജന്റീന ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ക്ഷേത്രങ്ങളില്‍ സിപിഎം പേക്കൂത്തുകള്‍ നടത്തുന്നു; ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപിയുടെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് സുരേന്ദ്രന്‍

അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനമില്ല, കേസ് മാറ്റിവെച്ചു; മാറ്റിവെക്കുന്നത് പത്താം തവണ

'ഇന്ത്യന്‍ 3'യും ലൈക ഉപേക്ഷിച്ചു? കാരണം സാമ്പത്തിക പ്രതിസന്ധി!

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും