ഭര്‍ത്താവ് ഉപദ്രവിച്ചു, സംഭവം വിവരിക്കവേ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണ് രാഖി സാവന്ത്, വീഡിയോ

ഭര്‍ത്താവ് ആദില്‍ തന്നെ ഉപദ്രവിക്കുന്നതായി നടി രാഖി സാവന്ത്. സംഭവം മാധയമങ്ങളോട് വിവരിക്കവേ ഇവര്‍ ഓഷിവാര പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണു.

തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് രാഖിയുടെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

വൈകുന്നേരത്തോടെ പോലീസ് എഫ്ഐആറില്‍ ഐപിസി 498 (എ), 377 എന്നീ വകുപ്പുകളും ചേര്‍ത്തു. ആദിലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആദില്‍ ഫ്ളാറ്റില്‍ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നാണ് രാഖിയുടെ ആരോപണം.പിന്നീട് വധശ്രമം നടത്തിയെന്നും ആരോപിച്ചു.

Read more

ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു – ‘ആദില്‍ രാവിലെ വീട്ടില്‍ എന്നെ ആക്രമിക്കാന്‍ എത്തി, ഞാന്‍ ഉടന്‍ പോലീസിനെ വിളിച്ചു. അവന്‍ എന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവന്‍ എന്നെ വീട്ടില്‍ തല്ലാന്‍ വന്നു. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം’ – രാഖി വിവരിച്ചു.