പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെയാകും ചെക്കപ്പ് നടത്തുക എന്ന ആശങ്കയായിരുന്നു അന്നെനിക്ക്: രാകുല്‍പ്രീത്

തെന്നിന്ത്യന്‍ താരം രാകുല്‍ പ്രീത് സിംഗിന്റെ പുതിയ സിനിമ ഡോക്ടര്‍ ജി റിലീസിനൊരുങ്ങുകയാണ്. ആയുഷ്മാന്‍ ഖുറാനയാണ് ഡോക്ടര്‍ ജിയിലെ നായകന്‍. ഒപ്പം ഷെഫാലി ഷായുമുണ്ട്. ചിത്രത്തില്‍ ഒരു ഗൈനക്കോളജിസ്റ്റായാണ് ആയുഷ്മാന്‍ എത്തുന്നത്. ലൈംഗിക വിദ്യാഭ്യാസവും, ലൈംഗിക ആരോഗ്യവുമെല്ലാം ഇന്നും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന രാജ്യത്ത് ഗൈനക്കോളജിസ്റ്റാകുന്ന പുരുഷന്‍ നേരിടുന്ന വെല്ലുവിളികളാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.

ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ താനും മടി കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാകുല്‍ പ്രീത് സിംഗ്. സിനിമയുടെ കഥാതന്തു തനിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നതാണെന്നും പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെയാകും ചെക്കപ്പ് നടത്തുക എന്ന ആശങ്ക തനിക്ക് ചെറുപ്പത്തിലുണ്ടായിരുന്നുവെന്നാണ് രാകുല്‍ പറയുന്നത്.

”കൗമാരപ്രായത്തില്‍ എനിക്ക് ഒരു പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നിരുന്നു. പക്ഷെ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണുന്നതില്‍ എനിക്കും ആശങ്കയുണ്ടായിരുന്നു. 13-14 വയസുള്ളപ്പോള്‍ പലതും ചിന്തിക്കും.

എങ്ങനെയാകും ഡോക്ടര്‍ ചെക്കപ്പ് ചെയ്യുക എന്ന് കരുതി മടിച്ചു നില്‍ക്കും. പക്ഷെ പിന്നെ നമ്മള്‍ വളരും. അതൊന്നും ചിന്തിക്കാതാകും. തിരക്കഥ വായിച്ചപ്പോള്‍ ഇത് തീര്‍ത്തും വ്യത്യസ്തവും റിലേറ്റബിളുമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്” രാകുല്‍ പ്രീത് പറയുന്നു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ