ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തില്‍ തന്നെ നല്‍കണം; തുറന്നുപറഞ്ഞ് നടി

ഡോക്ടര്‍ ജി എന്ന ചിത്രത്തിന് ശേഷം ഛത്രിവാലി എന്ന സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് നടി രാകുല്‍ പ്രീത് സിംഗ്. ഈ രണ്ടു ചിത്രങ്ങളും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട സിനിമകളാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുമ്പ് തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും ഇതുവരെ നടപ്പിലായിട്ടില്ല. ഞ്ങ്ങളുടെ ഈ സിനിമ പറയുന്നത്. ചെറുപ്പത്തില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന് തന്നെയാണ്.

അത്തരം കാര്യങ്ങളില്‍ നിന്ന് നമുക്കൊരിക്കലും ഒളിച്ചോടാനാകില്ല. ആത്യന്തികമായി ഇത് മനുഷ്യരുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന, പരമപ്രധാനമായ കാര്യം തന്നെയാണ് ജീവശാസ്ത്രവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ആളുകളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശരിയായ പ്രായം എന്താണ്? ഒരു കുട്ടി 13-14 വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്നു, അവരുടെ ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ അറിയേണ്ട സമയമാണിത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രായമാണിത്, കാരണം ഇക്കാര്യത്തില്‍ അവര്‍ വിദ്യാസമ്പന്നരാണെങ്കില്‍, അവര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല.’ രാകുല്‍ പ്രീത് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ